ടോപ്പ് ഫോറിലേക് തിരികെ എത്താൻ ഹൈദരാബാദും ബെംഗളൂരുവും.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ടോപ്പ് ഫോർ സ്ഥാനം തിരിച്ചു പിടിക്കാനുള്ള പോരാട്ടം. മനോലോ മാർക്സ് റോക്ക നയിക്കുന്ന ഹൈദരാബാദ് എഫ് സി മാർക്കോ പെസയൊലിയുടെ ബെംഗളൂരു എഫ് സിയെ നേരിടും. ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളില്നിന്നും ഒന്ന് വീതം ജയം, തോൽവി, സമനിലയുമായി നാലു പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഹൈദരാബാദ് എഫ് സി. ബെംഗളൂരു ആകട്ടെ നാലു മത്സരങ്ങളിനിന്നും രണ്ട് തോൽവിയും ഒന്നു വീതം ജയം തോൽവിയോടെ എട്ടാം സ്ഥാനത്താണ്.

രണ്ട് ടീമിനും ഇന്നത്തെ മത്സരം നിർണായകം ആയിരിക്കും എന്നതിൽ സംശയമില്ല. ജയം നേടുന്ന ടീം ടോപ്പ് ഫോറിലേക് തിരികെ എത്തും എന്നതാണ് പ്രത്യേകത. ഹൈദരാബാദ് കഴിഞ്ഞ മത്സരത്തിൽ ജംഷെഡ്പൂർ എഫ് സിയുമായി സമനില വഴങ്ങി. ബെംഗളൂരു ആകട്ടെ നിലവിൽ മോശം ഫോമിലുമാണ്. ആദ്യ മത്സരത്തിൽ വിജയിച്ചശേഷം നല്ല പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റി എഫ് സി ആയി തോൽവി വഴങ്ങേണ്ടി വന്നു.

മികച്ച ഫോമിൽ നിൽക്കുന്ന ഓഗബച്ചേ ഉൾപ്പെടുന്ന മുൻ നിറയും ജാവോ വിക്ടർ എന്ന ബ്രസീലിയൻ താരം നയിക്കുന്ന മിഡ്ഫീല്ഡിലാണ് ഹൈദരാബാദ് എഫ് സി യുടെ വിശ്വാസം. ആശിഷ് റായ്, ആകാശ്, ജുവനാൻ നയിക്കുന്ന ഡിഫൻസ് അത്ര എളുപ്പം ഭേദിക്കാൻ കഴിയുന്നതല്ല. ബെംഗളൂരു ആകട്ടെ ക്ലെയറ്റൻ സിൽവ നയിക്കുന്ന മുൻ നിരയിൽ വിശ്വസികണ്ട അവസ്ഥയാണ്. സുനിൽ ഛേത്രി പോലെയുള്ള താരങ്ങളുടെ ഫോം ഔട്ട് ടീമിനെ നന്നായി ബാദിക്കുന്നുണ്ട്. അലൻ കോസ്റ്റ, കിംഗ്‌, റോഷൻ സിംഗ്, ജയേഷ് രാനെ പോലെയുള്ള മികച്ച ഫോമിൽ നിൽക്കുന്ന താരങ്ങൾ ഉള്ളപ്പോഴും ഒരു സന്തുലിത അവസ്ഥ ബെംഗളൂരു എഫ് സിക് ഇല്ല എന്നതാണ് അവരെ അലട്ടുന്ന പ്രശ്നം. ബെംഗളൂരു എഫ് സി യുടെ ഹൈ പ്രെസ്സിങ് ഫുട്ബോളിനെ പോസഷൻ ഫുട്ബോളിലൂടെ ഹൈദരാബാദ് നേരിടുന്നത് എങ്ങനെ ആവും എന്ന് കണ്ടറിയണം.

✒️ ~RONIN~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply