ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ പോരാട്ടത്തിൽ ഹൈദരാബാദ് എഫ് സിക് വിജയം. മാർക്കോ പെസയൊലി നായിച്ച ബെംഗളൂരു എഫ് സിയെ ആയിരുന്നു മനോലോ റോകയുടെ ഹൈദരാബാദ് തോൽപിച്ചത്. ഏകപക്ഷെയമായ ഒരു ഗോളിനായിരുന്നു ഹൈദരാബാദ് വിജയം.
തുടക്കം മുതൽതന്നെ നല്ല വേഗത്തിലുള്ള മത്സരമാണ് കണ്ടത്. ചടുലമായ പാസിംഗ് കൊണ്ട് അറ്റാക്കിങ് ശ്രമങ്ങൾ സൃഷ്ടിക്കാനായിരുന്നു രണ്ട് ടീമും ശ്രമിച്ചത്. എന്നാൽ അതിൽ വിജയം കണ്ടത് ഹൈദരാബാദ് എഫ് സി ആയിരുന്നു. ഹൈ പ്രസിങ് ഫുട്ബോളിലൂടെ ബെംഗളൂരു എഫ് സിയുടെ ഹാഫിലൂടെ കളി മെനയനായിരുന്നു ഹൈദരാബാദ് എഫ് സി ശ്രമിച്ചത്. ബെംഗളൂരു ആകട്ടെ ഒരുപാട് കളിക്കാരുടെ ഫോം ഔട്ട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുണ്ടായിരുന്നു. തുടർച്ചയായുള്ള അറ്റാക്കിങ് കാരണം ഹൈദരാബാദ് അവരുടെ ഒന്നാം ഗോൾ കളിയുടെ ഏഴാം മിനിറ്റിൽ നേടി. നൈജീരിയൻ സ്‌ട്രൈക്കർ ഓഗബച്ചേ വഴിയാണ് അവർ ഗോൾ നേടിയത്. ഒന്നാം പകുതി തീരുന്നത് വരെ ഇതേ ഫുട്ബോൾ ആയിരുന്നു കാണാൻ സാധിച്ചത്.
ഒന്നാം പകുതിയില്നിന്നും അധികം വെത്യാസം ഇല്ലാതെ ആയിരുന്നു രണ്ടാം പകുതിയും. എന്നാൽ ബെംഗളൂരു എഫ് സിയെ സംബന്ധിച്ചു ഒന്നാം പകുതിയേക്കാൾ മികച്ച ഒരു രണ്ടാം പകുതി ആയിരുന്നു അവർക്ക്. പെനാൽറ്റി ബോക്സിലേക്കുവരെ ബോൾ എത്തിക്കാൻ സാധിച്ചെങ്കില്പോലും ഗോളിലേക് അതിനെ നയിക്കാൻ മാത്രം ബെംഗളൂരു എഫ് സിക് കഴിഞ്ഞില്ല. ഹൈദരാബാദ് എഫ് സി ആകട്ടെ അവരുടെ ഡിഫൻസ് ഉറച്ചു തന്നെ നിർത്താൻ ശ്രമിച്ചതും കളിയെ അവരുഈ വരുതിക് നിർത്താൻ സാധിച്ചു എന്ന് പറയേണ്ടി വരും. ഹൈദരബാദ് മിഡ്ഫീൽഡ് താരം സൗവിക് ആണ് ഹീറോ ഓഫ് ദി മാച്ച്.
Leave a reply