സ്പാനിഷ് തന്ത്രജ്ഞനായ മനോലോ മാർക്സ് നയിക്കുന്ന ഹൈദരാരാബാദ് എഫ് സി ഇന്ന് ചെന്നൈയിൻ എഫ് സിയെ നേരിടും. പുതിയ കോച്ചായ മോണ്ടിനെഗ്രോ വംശജൻ ബോസിഡർ ബന്ദോവിസിന്റെ കീഴിൽ ഇറങ്ങുന്ന ചെന്നൈയിൻ ഈ സീസണിൽ വലിയ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്.
അവസാന നിമിഷത്തിൽ രണ്ടു പോയിന്റ് വ്യത്യാസത്തിൽ പ്ലെഓഫ് എന്ന സ്വപ്നത്തിൽൽനിന്നും വഴുതിയ പോയ ടീമായിരുന്നു ഹൈദരാബാദ്. ഇഞ്ചുറികൾ കൂടെ പിറപ്പുപോലെ വന്നിട്ടും മനോലോ നയിച്ച ഹൈദരാബാദ് നിര പൊരുതി നിൽക്കുന്ന കാഴ്ച എല്ലാവരെയും അതിശയിപ്പിച്ചു. യുവ ഇന്ത്യൻ താരങ്ങളെ ഉപയോഗിച്ചുകൊണ്ട് കണ്ണിന് ഇമ്പം നൽകുന്ന ഫുട്ബോൾ കാഴ്ച്ച വെക്കാൻ അവര്ക് സാധിച്ചു എന്ന് താന്നെ പറയേണ്ടിവരും. ചെന്നൈയിൻ ആകട്ടെ മനോഹര ഫുട്ബോൾ കാഴ്ച വെച്ചു എങ്കില്പോലും ഫിനിഷിങ് പോരായ്മകളും, പ്രധാന കളികാരനായ ബ്രസീലിയൻ താരം റാഫേൽ ക്രിവെലാരോക്ക് പറ്റിയ ഇഞ്ചുറി കാരണം ദുരിതം നേരിടേണ്ടി വന്നു. അക്രമ നിരയിലെ കളിക്കാരുടെ ഫോം ഇല്ലായ്മയും അവരുടെ പ്രകടനത്തെ സാരമായി തന്നെ ബാധിച്ചു. ഹൈദരാബാദ് ആകട്ടെ അഞ്ചാം സ്ഥാനത്തും ചെന്നൈയിൻ എട്ടാം സ്ഥാനത്തുമാണ് സീസൺ അവസാനിപ്പിച്ചത്.
എട്ടാം സീസോണിലേക് വരുമ്പോൾ ഹൈദരാബാദ് അവരുടെ കോച്ചിനെ നിലനിർത്തുകയും ജാവോ വിക്ടർ, ജോയൽ കിയനെസി എന്നിവരെയും നിലനിർത്തിയിരുന്നു. ഐ എസ് എൽ പരിചയമുള്ള എടു ഗാർസിയ, ജൂവനാൻ, ഓഗബച്ചേ എന്നീ മൂന്നു താരങ്ങളെയും ജാവി സിവേറിയോ എന്ന സ്പാനിഷ് താരത്തെയും ടീമിൽ എത്തിച്ചിരുന്നു. ചെന്നൈയിൻ ആകട്ടെ പുതിയ അഞ്ചു താരത്തെ ടീമിൽ എത്തിച്ചു. സ്‌ലാവ്കോ, അറിയേൽ, കോമാൻ, മിർലൻ, ലൂക്കാസ് എന്നിവരൊക്കെ പുതിയതായി ടീമിൽ വന്നു.
ഇന്നത്തെ മത്സരത്തെപ്പറ്റി പറയുമ്പോൾ ഒരു ഇഞ്ചോണ്ടിഞ് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മിഡ്ഫീല്ഡ് രണ്ടു ടീമിനും ഒരേപോലെ ശക്തമാണ്. ഡിഫൻസ്, ആകട്ടെ ചെറിയ രീതിയിലുള്ള വിള്ളലുകൾ രണ്ടു ടീമിനും ഉണ്ട് എന്ന് പറയേണ്ടി വരും. ഓഗബച്ചേ നയിക്കുന്ന മുൻനിര ഹൈദരാബാദിന് മുന്തൂക്കമാണ്. പേപ്പറിൽ ചെറിയ മുൻതൂക്കം ഹൈദരബാദിന് ഉണ്ടെങ്കിൽപോലും കളത്തിൽ ഇതിനൊന്നും പ്രസക്തിയില്ല.
✒️ ~RONIN~
Leave a reply