വിജയത്തുടർച്ച കൈവരിക്കാൻ ഹൈദരാബാദും ജംഷഡ്പൂരും കളത്തിലിറങ്ങുന്നു.

ഐഎസ്എൽ എട്ടാം സീസണിൽ ശക്തമായ പ്രകടനം കാഴ്ചവെച്ചു വരുന്ന ടീമുകളായ ജംഷഡ്പൂർ എഫ്സിയും ഹൈദരാബാദ് എഫ്സിയും നേർക്കു നേർ. യഥാക്രമം തങ്ങളുടെ കഴിഞ്ഞ മത്സരം ജയിച്ച ടീമുകൾ ആകുമ്പോൾ വീണ്ടും വിജയിക്കാൻ വേണ്ടി കടുത്ത മത്സരം തന്നെ കാണാം.

അദ്യ മത്സരത്തിൽ ചെന്നയിൻ എഫ്സിയോട് പൊരുതിത്തോറ്റ ഹൈദരാബാദ് നിലവിലെ ചാമ്പ്യൻ ആയ മുംബൈ സിറ്റി എഫ്സിയെ 3-1 എന്ന സ്കോറിന് പരാജയപ്പെടുത്തി. മറുഭാഗത്ത് ജംഷഡ്പൂർ ആകട്ടെ അദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ആയിട്ട് സമനില വഴങ്ങി എങ്കിലും രണ്ടാം അങ്കത്തിൽ ഡ്യൂരണ്ട് കപ്പ് ചാമ്പ്യന്മാരായ എഫ്സി ഗോവയെ 3-1 എന്ന സ്കോറിന് തോൽപ്പിച്ചു.

രണ്ടാം മത്സരത്തിൽ 3-1 എന്ന സ്കോറിന് ഇരു ടീമുകളും ജയിച്ചത് ഒരു രസകരമായ വസ്തുത ആണ്. മറ്റൊരു വസ്തുത എന്തെന്നാൽ ഇരു ടീമുകളും ഈ സീസണിൽ ക്ലീൻ ഷീറ്റ് നേടിയിട്ടില്ല. രണ്ടു മത്സരങ്ങളിൽ നിന്ന് 3 ഗോൾ അടിച്ച് 2 ഗോൾ വഴങ്ങി +1 എന്ന ഗോൾ ഡിഫറെൻസ് ആണ് ഹൈദരാബാദിനു ഉള്ളത്. രണ്ടു കളികളിൽ ഒരെണ്ണം ജയിച്ച ടീം ഇപ്പൊൾ 3 പോയിൻ്റോടെ ഏഴാം സ്ഥാനത്താണ്. ജംഷഡ്പൂർ ആകട്ടെ രണ്ടു മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റോടെ അഞ്ചാം സ്ഥാനത്താണ്. 4 ഗോൾ അടിച്ചു 2 ഗോൾ വഴങ്ങിയ ജംഷഡ്പൂരിന് +2 ഗോൾ ഡിഫറെൺസ് ഉണ്ട്.

ഗോൾ വേട്ടക്കാരായ വാൽസ്കിസും ഓഗ്ബച്ചെയും തമ്മിലുള്ള പോരാട്ടം മത്സരത്തെ കൂടുതൽ ശ്രദ്ധേയമാക്കും. വിജയപാത കൈവിടാതെ മുന്നോട്ടുള്ള യാത്രയ്ക്ക് സജ്ജരായി ഇരു ടീമുകളും വൈകിട്ട് 7: 30നു ജീഎംസി അത്ലറ്റിക് സ്റ്റേഡിയത്തിൽ പന്തുതട്ടും.

  • Arjunan S Nair
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply