ഐ.എസ്.എൽ തുടങ്ങുവാൻ കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, കഴിഞ്ഞ സീസണിൽ വെറും രണ്ട് പോയിന്റുകളുടെ വിത്യാസത്തിൽ പ്ലേ-ഓഫ് സ്വപ്‌നങ്ങൾ കൈയൊഴിഞ്ഞ്പ്പോയ ഹൈദ്രബാദ് എഫ്. സി ഐ. എസ്. എൽ എട്ടാം പതിപ്പിൽ പൂർവ്വാദിക ശക്തിയോടെ സർവ്വധിപത്യം സ്ഥാപിക്കാൻ തന്നെയാവും ശ്രെമിക്കുക.
ഡ്യുറന്റ് കപ്പിലൂടെയാണ് ഹൈദ്രബാദ് പ്രീ-സീസൺ ആരംഭിച്ചത്. റിസേർവ് സ്‌ക്വാഡിനെ ഡ്യുറന്റ് കപ്പിൽ കളത്തിൽ ഇറക്കിയ ഹൈദ്രബാദ് എഫ്. സി ഗ്രൂപ്പ് ഡി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഡ്യുറന്റ് കപ്പ് അവസാനിപ്പിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു വിജയവും രണ്ട് തോൽവി വഴങ്ങിയെങ്കിൽ പോലും മുഖ്യ പരിശീലകൻ മനോലോ റോക്കയിക്ക് തന്റെ യുവനിരയുടെ പ്രതിഭയെ അളക്കുവാൻ സാധിച്ചു എന്ന് നമ്മുക്ക് മനസിലാക്കാം. വെറും 20 വയസ് മാത്രം പ്രായമുള്ള വലതു വിങ്ങര് അബ്ദുൽ റബീഹ്, 19 വയസ് പ്രായമുള്ള ലാൽച്ചുങ്ങുനുങ്ങാ ചാങ്ത്തെ എന്നിവർ കോച്ച് മനോലോ റോക്കയെ ആകർഷിക്കുന്നതിൽ വിജയിച്ചു.
ഗോവയിൽ നിന്നും ആരംഭിച്ച പ്രീ-സീസൺ പരീക്ഷണത്തിൽ പരിശീലകൻ റോക്കായ്ക്ക് തന്റെ ടീമിന്റെ പരമാവധി ശേഷിയെ അളക്കുവാനും തിരിച്ചറിയാനും സഹായിച്ചു എന്ന് മനസിലാക്കാം. ഗോയിലേക്ക് തിരിക്കുന്നതിനു മുൻപ് മുംബൈ ക്ലബ്ബായ കെങ്കരെ. എഫ്. സി ആയി സൗഹൃദ മത്സരം കളിച്ച ഹൈദ്രബാദ് ഒന്നിന് എതിരെ നാലു ഗോലുകൾക്കാണ് വിജയിച്ചത്, പിന്നീട ഗോവയിൽ സൽഗാവൊക്കാർ എഫ്. സിയ്ക്ക് എതിരെ മറുപടിയില്ലാത്ത 4 ഗോളിന് വിജയിച്ചിരുന്നു. ചര്ച്ചിൽ ബ്രതേഴ്‌സിനെതിരെ രണ്ട് ഗോളിന്റെ വിജയവും, ഗോകുലം കേരളയ്ക്ക് എതിരെ ഒന്നിനെതിരെ രണ്ട് ഗോളിന്റെ വിജയവും, ആതിതേരായ മുംബൈയിക്കെതിരെയുള്ള മത്സരമാത്രമാണ് ഹൈദ്രബാദ് ഒന്നിനെതിരെ രണ്ട് ഗോളിന് തോൽവി അറിഞ്ഞത്.
വളരെ അധികം ആത്മവിശ്വാസം പകരുന്ന പ്രതിഫലങ്ങളാണ് ഹൈദരാബാദിനു ലഭിച്ചിരിക്കുന്നത്. ഐ. എസ്. എൽ സീസണിന്റെ എട്ടാം പതിപ്പിൽ സർവ്വധിപത്യം നേടുവാൻ ഹൈദ്രബാദിനു സാധിച്ചേക്കാം എന്നുള്ളതിന്റെ സൂചനകൾ നമുക്ക് ഇതിൽ നിന്നും മനസിലാക്കാം.
✍?വിനായക്. എസ്. രാജ്
Leave a reply