സമനിലയിൽ പിരിഞ്ഞ് ഈസ്റ്റ്‌ ബംഗാളും ജംഷെദ്പൂരും.

ഐഎസ്എൽ എട്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സമനില നേടി എസ്.സി ഈസ്റ്റ്‌ ബംഗാളും ജംഷെദ്പുർ എഫ്.സിയും(1-1). ഫ്രാൻജോ പ്രസ് ഈസ്റ്റ്‌ ബംഗാളിനായി ഗോൾ നേടിയപ്പോൾ ജംഷെദ്പൂരിന്റെ സമനില ഗോൾ നേടിയത് അവരുടെ ക്യാപ്റ്റൻ കൂടിയായ പീറ്റർ ഹാർട്ട്ലിയാണ്.
മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചു കളിക്കാനാണ് ഇഷ്ടപെട്ടത്. ഈസ്റ്റ്‌ ബംഗാൾ തുടരെ തുടരെ ആക്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. ജംഷേദ്പുർ എഫ്.സിയാകട്ടെ പ്രതിരോധത്തിനൊപ്പം അറ്റാക്കിങ്ങും ശക്തിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. കളിയുടെ 18ആം മിനുട്ടിൽ കോർണറിൽ നിന്നാണ് ഈസ്റ്റ്‌ ബംഗാൾ ജംഷെദ്പൂരിന്റെ പ്രതിരോധപൂട്ട് പൊളിച്ചത്. ഉയർന്നുവന്ന കോർണർ കിക്ക് രഹനേഷ് കുത്തിയകറ്റിയെങ്കിലും പന്ത് പേരൊസെവിച്ചിന്റെ കാലുകളിലേക്കെത്തി. അദ്ദേഹം അത് തിരിച്ചു തന്റെ സഹകളിക്കാരനായ ഫ്രാൻജോയ്ക്ക് ഉയർത്തികൊടുത്തു. പന്ത് ചെസ്റ്റിൽ സ്വീകരിച്ച ഫ്രാൻജോ അതൊരു ആക്രോബാറ്റിക് കിക്കിലൂടെ വലയിലെത്തിച്ചു. ഗോൾ നേടിയെങ്കിലും പിറകോട്ടുപോകാതെ വീണ്ടും ആക്രമണഫുട്ബോൾ പുറത്തെടുത്ത ഈസ്റ്റ്‌ ബംഗാൾ 32ആം മിനുട്ടിൽ ടോമിസ്ലാവിലൂടെ വീണ്ടും പന്ത് വലയിൽ എത്തിച്ചെങ്കിലും ഓഫ്‌സൈഡ് കെണിയിൽ പെടുകയായിരുന്നു. ജംഷെദ്പുരാകട്ടെ വിങ്ങുകളിലൂടെ ബോക്സിലേക്ക് പന്തെത്തിക്കാൻ ശ്രമിച്ചെങ്കിലും ഗോൾ നേടാൻ മാത്രം സാധിച്ചില്ല. ഹാഫ്-ടൈമിന് തൊട്ടുമുൻപ് നേടിയെടുത്ത കോർണർ കിക്കിൽ നിന്നാണ് ജംഷെദ്പുർ സമനില നേടിയത്(1-1). ബ്രസീലിയൻ താരം അലക്സ്‌ ലിമ എടുത്ത കോർണർ കിക്ക് വാൽസ്കിസ് ഹെഡ് ചെയ്ത് ക്യാപ്റ്റനായ പീറ്റർ ഹാർട്ലിക്ക് മറിച്ചുകൊടുക്കുകയും അദ്ദേഹം അത് ഹെഡ് ചെയ്ത് ഗോൾ നേടുകയും ചെയ്തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കോമൾ തട്ടാലിനെയും ഇഷാൻ പണ്ഡിതയെയും കളിക്കളത്തിലേക്ക് കൊണ്ടുവന്ന ജംഷെദ്പുർ എഫ്.സി ഗോൾ നേടാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഈസ്റ്റ്‌ ബംഗാളും പേരൊസെവിചിലൂടെയും ചീമയിലൂടെയും ആക്രമിച്ചെങ്കിലും ഗോൾ നേടാനാകാതെ വിഷമിച്ചു. ശേഷം തുടരെ സബ്സ്റ്റിട്യൂഷനുകൾ നടത്തിയ ഈസ്റ്റ്‌ ബംഗാൾ അമിർ ഡെർവിസെർവിച്ച്,ജാക്കിചന്ദ് സിംഗ്, അമർജീത് സിംഗ് എന്നിവരെ കളിക്കളത്തിലെത്തിച്ചു. തുടർന്ന് ജംഷെദ്പുർ എഫ്. സിയും മാറ്റങ്ങൾ വരുത്തിയെങ്കിലും ഗോളിലേക്കെത്താൻ മാത്രം രണ്ടുടീമിനും കഴിഞ്ഞില്ല. മത്സരം 1-1 എന്ന സ്കോർലൈനിൽ അവസാനിച്ചു.

ലൈൻഅപ്പ്‌

SCEB:- അരിന്ദം ഭട്ടാചാര്യ(GK)(C), മുഹമ്മദ്‌ റഫീഖ്, ടോമിസ്ലാവ് മർസെല, ഫ്രാൻജോ പ്രസ്, ഹീര മൊണ്ടൽ, സൗരവ് ദാസ്, ലാൽറിൻലിയാന ഹംതെ, വാഹെങ്ബാം അംഗുസന, ബികാഷ് ജൈറു, അന്റോണിയോ പേരൊസെവിച്, ഡാനിയേൽ ചീമ.

JFC:- ടി.പി രഹനേഷ്(GK), റിക്കി ലാലംമാവ്മ, പീറ്റർ ഹാർട്ട്ലി(C), എലി സാബിയ, ലാൽഡിന്ലിയാന റെന്ത്ലെയ്, അലക്സ് ലിമ, ജിതെന്ദ്ര സിംഗ്, പ്രണായ് ഹാൽഡർ, ബോറിസ് സിംഗ്, നെരിയസ് വാൽസ്കിസ്, ലെൻ ദുങ്കൽ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply