സമനിലയിൽ അവസാനിച്ച് ജംഷെദ്പുർ-ഹൈദരാബാദ് പോരാട്ടം.

ജംഷെദ്പൂരിനെ സമനിലയിൽ തളച്ച് ഹൈദരാബാദ്. ഇരുപകുതികളിലുമായി വന്ന ഓരോ ഗോളുകളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. ഗ്രെഗ് സ്റ്റുവർട്ട് ജംഷെദ്പൂരിനായി ഗോൾ നേടിയപ്പോൾ ഓഗ്ബെച്ചേയുടെ ഗോളാണ് ഹൈദരാബാദിന് സമനില സമ്മാനിച്ചത്.

അക്രമണഫുട്ബോളാണ് ഇരുടീമുകളും തുടക്കം മുതലേ കാഴ്ച്ചവെച്ചത്. വിങ്ങുകളിലൂടെയുള്ള കുതിപ്പുകൾ കണ്ട മത്സരത്തിൽ ആർക്കും ആധിപത്യം നേടിയെടുക്കാൻ കഴിഞ്ഞില്ല. മികച്ച ഇന്റർസെപ്ഷനുകളും ടാക്കിളുകളുമായി ജംഷെദ്പുർ കളംനിറഞ്ഞപ്പോൾ കുറിയ പാസ്സുകളും നല്ല പ്രതിരോധവുമായി ഹൈദരാബാദും ഒപ്പംപിടിച്ചു.

ആദ്യത്തെ കൃത്യമായ ഗോളവസരം ലഭിച്ചത് ജംഷെദ്പൂരിനായിരുന്നു. ഗ്രെഗ് സ്റ്റുവർട്ട് എടുത്ത ഷോട്ട് കട്ടിമണിയെയും മറികടന്ന് പോയെങ്കിലും പോസ്റ്റിലിടിച്ചു മടങ്ങി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് ഗ്രെഗ് സ്റ്റുവർട്ടിലൂടെ തന്നെ ജംഷെദ്പുർ ലീഡ് നേടി. ഡിഫെൻഡേഴ്സിനെ കബളിപ്പിച്ച് ബോക്സിൽ കടന്ന ഗ്രെഗ് പന്ത് മനോഹരമായി പോസ്റ്റിന്റെ ഏറ്റവും മുകളിലെ വലതുമൂലയിലേക്ക് പായിച്ചു(1-0).

രണ്ടാം പകുതിയുടെ തുടക്കം മുതൽ തിരിച്ചടിക്കാൻ വെമ്പുന്ന ഹൈദരാബാദിനെയാണ് കണ്ടത്. അതിനുള്ള ഫലവും അവർക്ക് ലഭിച്ചു. അമ്പതിയാറാം മിനുട്ടിൽ ബോക്സിനുവെളിയിൽ നിന്ന് ഓഗ്ബെച്ചേ എടുത്ത ഗ്രൗണ്ട്-ഷോട്ട് രഹനേഷിന് ഒരവസരവും നൽകാതെ വലയിൽകേറി(1-1).

ലീഡ് നേടാനായി ഇരുടീമുകളും ശ്രമിച്ചെങ്കിലും ഗോളിലേക്കെത്താൻ രണ്ടുകൂട്ടർക്കും കഴിഞ്ഞില്ല. മത്സരം 1-1 സമനിലയിൽ അവസാനിച്ചു.

ലൈനപ്പ്:-

JFC:- ടിപി രഹനേഷ്(GK), നരേന്ദർ ഗെഹ്ലോട്ട്, റിക്കി ലാലമാവ്മ, എലി സാബിയ(C), ലാൽഡിൻലിയാന റെന്ത്ലെയ്, ജിതെന്ദ്ര സിംഗ്, സെയ്‌മിൻലെൻ ദുങ്കൽ, കോമൾ തട്ടാൽ, അലക്സ്‌ ലിമ, നെരിയുസ് വാൽസ്കിസ്, ഗ്രെഗ് സ്റ്റുവർട്ട്.

HFC:-ലക്ഷ്മികാന്ത് കട്ടിമണി(GK), യുവാനാൻ, ചിങ്ലെൻസന സിംഗ്, ആകാശ് മിശ്ര, ആശിഷ് റായ്, ജാവോ വിക്ടർ(C), അനികേത് ജാദവ്, യാസിർ മൊഹമ്മദ്‌, ഹിതേഷ് ശർമ്മ, ജോയൽ ചിയാനീസെ, ബാർത്തലോമിയോ ഓഗ്ബെച്ചേ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply