“ലൂണ കലിപ്പിൽ”; റെഫറിയിങ്ങിനെ പറ്റി അവതാരകയോട് ചോദ്യവുമായി ലൂണ | വീഡിയോ കാണാം.

ഇന്നു നടന്ന കേരള ബ്ലാസ്റ്റേഴ്‌സ്- ഈസ്റ്റ് ബംഗാൾ മത്സരത്തിൽ ഹീറോ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ കട്ട കലിപ്പിൽ. മത്സര ശേഷം റെഫറിക്ക് ഹസ്ത ദാനം നടത്തിയ ലൂണ റെഫറിയിങിൽ വിയോജിപ്പ് പ്രകടിപ്പിച്ചത് വ്യക്തമായിരുന്നു.

എന്നാൽ അതുകൊണ്ടും കലിപ്പ് തീരാഞ്ഞ ലൂണ ഹീറോ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങുകയും തുടർന്ന് ടി.വി അവതാരകയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷം തിരിച്ച് റെഫറിയിങിനെ പറ്റി അവതാരകയോട് ചോദ്യമുയർത്തി. എന്നാൽ ചോദ്യത്തോട് പ്രതികരിക്കാതെ അവതാരക ഒഴിഞ്ഞു മാറുകയായിരുന്നു.

മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചെങ്കിലും, ബ്ലാസ്റ്റേഴ്‌സ് നേടിയ മറ്റു രണ്ട് ഗോളുകളും റെഫറി നിഷേധിച്ചതാണ് ലൂണയെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. മത്സരത്തിൽ റെഫറി എടുത്ത പല തീരുമാനങ്ങളും തെറ്റാണെന്ന വാദം ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഇതിനോടകം തന്നെ ശക്തമായി ഉയർത്തുന്നുണ്ട്.


✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply