മോശം റെഫറിയിങ്ങിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് | പേരെടുത്ത് പറഞ്ഞ് വിമർശനം.

ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റെഫറിയിങ്ങിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ ഈസ്റ്റ് ബംഗാളിന് എതിരെ ഉൾപ്പെടെ റഫറി വെങ്കടേഷ് നിയന്ത്രിച്ച രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിനെതിരെ പക്ഷപാതപരമായ തീരുമാനങ്ങൾ ഉണ്ടായി എന്ന പരാതിയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് നൽകിയിരിക്കുന്നത്.

റഫറിയുടെ പേരെടുത്ത് പറഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് പരാതിയും, തുടർന്ന് സ്റ്റേറ്റ്മെന്റും പുറത്തിറക്കിയിരിക്കുന്നത്. നൽകിയ പരാതിയിൽ റഫറി വെങ്കടേഷ് ബ്ലാസ്റ്റേഴ്സിനെതിരെ എടുത്ത പക്ഷപാതപരമായ തെറ്റായ തീരുമാനങ്ങൾ ഓരോന്നും വിശദമായി നൽകിയിട്ടുണ്ടെന്നും ക്ലബ്ബ് സ്റ്റേറ്റ്മെന്റിലൂടെ വ്യക്തമാക്കി.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply