“ഈ പസിലിന്റെ ഉത്തരം കണ്ടുപിടിക്കേണ്ട സമയമായിരിക്കുന്നു – ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ വിമർശിച്ച് ഷറ്റോറി”

കഴിഞ്ഞ ദിവസം നടന്ന ബംഗളൂരു എഫ്.സി കേരള ബ്ലാസ്റ്റേഴ്സ് മത്സരം മഞ്ഞപ്പടയുടെ ആരാധകർക്ക് നിരാശ സമ്മാനിക്കുന്നതായിരുന്നു. ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഈൽക്കോ ഷറ്റോരിയും ഈ മത്സര ഫലവും ടീമിന്റെ പ്രകടനവും തൃപ്തിയോടെയല്ല നോക്കി കണ്ടത്. മത്സരശേഷം അദ്ദേഹം പോസ്റ്റ് ചെയ്ത ട്വീറ്റിൽ ഈ നിരാശ പ്രകടമായിരുന്നു.
“ഒൻപത് പ്രീ-സീസൺ മത്സരങ്ങൾ കളിച്ചു, ഐഎസ്എല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിലും മാറ്റങ്ങളോടെയാണ് ടീമിനെ ഇറക്കിയത്. സ്ഥിരതയില്ലായ്മയും ആത്മവിശ്വാസമില്ലായ്മയും ആണ് ഇതിൽനിന്ന് കാണുവാൻ കഴിയുന്നത്. തുടർച്ചയായി മൂന്നാമത്തെ മത്സരത്തിലും ആധിപത്യം സ്ഥാപിക്കാൻ കഴിയുന്നില്ല, ക്രിയേറ്റീവിറ്റി കാണുവാൻ കഴിയുന്നില്ല. വളരെ മോശപ്പെട്ട പ്രകടനം, ഞാൻ കണ്ടതിൽ നിന്ന് ടീമിന്റെ പല ഭാഗങ്ങളും ഇപ്പോഴും ചേർന്നിട്ടില്ല. ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ്ങ് ഫുട്ബോളിനെ കുറിച്ച് ഇതാണ് എന്റെ അഭിപ്രായം” എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
ഈ സീസണിൽ ആദ്യ മൂന്ന് കളികളിൽ ബ്ലാസ്റ്റേഴ്സിന്റെ ഫലം രണ്ട് സമനിലയും ഒരു തോൽവിയുമാണ്, വിജയത്തിനായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുന്നു.
ഐഎസ്എൽ എട്ടാം സീസണിൽ പുതിയ കോച്ച് ഇവാൻ വുകോമനോവിച്ചിനു കീഴിൽ പുതിയ പ്രതീക്ഷകളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയിട്ടുണ്ട്. ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനോട് 4-2 തോൽവി വഴങ്ങിയെങ്കിലും അടുത്ത രണ്ട് മത്സരത്തിലും സമനില നേടിയിരുന്നു. പ്രതീക്ഷിച്ച പോലെ ശക്തമായ ഒരു തുടക്കമല്ല ലഭിച്ചതെങ്കിലും ഇവാനും ബ്ലാസ്റ്റേഴ്സും തങ്ങൾ കാത്തിരിക്കുന്ന ആ വിജയം ഉടനെ സമ്മാനിക്കുമോ എന്ന് ഉറ്റ് നോക്കുകയാണ് ആരാധകർ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply