ഐ. എസ്. എൽ എട്ടാം സീസണിൽ 3 മത്സരങ്ങൾ പിന്നിടുമ്പോൾ ആദ്യ വിജയത്തിനായി കാത്തിരിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സും ആരാധകരും.

ചില കാര്യങ്ങളും കാരണങ്ങളും.

ഐ. എസ്. എൽ എട്ടാം സീസണിൽ 3 മത്സരങ്ങൾ പിന്നിടുമ്പോൾ ആദ്യ വിജയത്തിനായി കാത്തിരിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സും ആരാധകരും.

ആദ്യ മത്സരം എ. ടി. കെ. മോഹൻ ബഗാനോട് 4-2 ന് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ്, എ. ടി. കെ യോട് കളിച്ച കളിശൈലിയിൽ നിന്നും വ്യത്യസ്ഥ രീതിയിലായിരുന്നു നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെ പോരാടിയത്. ആദ്യ മത്സരത്തിൽ എ. ടി. കെ പോലുള്ള ശക്തമായ ആക്രമണനിരയ്ക്കെതിരെ ദുർബലമായ സെൻട്രൽ-മിഡ്ഫീൽഡ് മൂലം ബ്ലാസ്റ്റേഴ്സിന് 4 ഗോളുകൾ വഴങ്ങുവാൻ വഴിയൊരുക്കി. തന്ത്രപരമായി ഇവാൻ വുകോമനോവിച്ച് പരാജയപ്പെട്ട നിമിഷം. സെൻട്രൽ-മിഡ്‌ഫീൽഡിൽ ദൗത്യം നൽകിയ ലൂണ, വലതു വിങ്ങിനോട് ചേർന്ന് നിൽക്കുന്നതു മൂലം സെൻട്രൽ-മിഡ്‌ഫീൽഡിൽ ജീക്സൺ vs എ. ടി. കെ എന്ന രീതിയിൽ കളി മാറുകയായിരുന്നു. ട്രാൻസിഷണൽ അറ്റാക്കിൽ കുറഞ്ഞതും 5 പേരെ ഉപയോഗിക്കുന്ന എ. ടി. കെയുടെ അറ്റാക്കർമാരെ ബിജോയ്‌-ലെസ്കോവിച് സഖ്യത്തിന് തടയിടാൻ കഴിഞ്ഞില്ല.

കായിക ശക്തിയുള്ള എ. ടി. കെ പോലെ തന്നെ അതി വേഗത്തിൽ കൌണ്ടർ അറ്റാക്ക് നടത്തുവാൻ യാതൊരു മടിയും കാണിക്കാത്ത നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെ, ഡിഷോൺ ബ്രൗണിനിന്റെ ഡിഫെൻസിനു പിന്നിലെ കടന്നു കയറ്റത്തെ തടയിടുവാൻ രണ്ട് വിദേശ സെന്റർ-ബാക്കിനെ നിയമിച്ചത് ഒരു പരിധി വരെ കാര്യങ്ങൾ എളുപ്പത്തിലാക്കി. ബംഗ്‌ളൂരു എഫ്. സിയ്ക്ക് എതിരെ കളിച്ചപോലെ തന്നെ, താരങ്ങൾ വരുത്തുന്ന പിഴവുകൾ അക്രമണത്തെയും തന്ത്രങ്ങളെയും വളരെയധികം ബാധിക്കുന്നു.

സിസ്റ്റത്തിലെ പിഴവുകളും താരങ്ങളുടെ പിഴവുകളും ബ്ലാസ്റ്റേഴ്സിന്റെ പോസ്സെഷൻ ലോസ്റ്റ്‌ / മാച്ച് റേറ്റിൽ (Possesion lost per match rate) ഇതുവരെ ലീഗിലെ ഏറ്റവും മുന്നിൽ നിക്കുന്ന ടീമായി മാറ്റുന്നു.

• എന്ത്കൊണ്ട് 4-4-2 ഡിഫെൻസീവ് ഗെയിം?

മിഡ്‌-ഫീൽഡും ഡിഫെൻസും ചേർന്ന് ഒരു 8-men Block മെനഞ്ഞു ബംഗ്‌ളൂരുവിന്റെ അസമ്മാനമായ ടാക്ടിക്കൽ സ്ട്രക്ച്ചറിനെ തടുക്കാൻ ആഗ്ഗ്രെസീവ് പ്രെസ്സിങ് ഒരുപക്ഷെ, ആദ്യ നിമിഷങ്ങളിൽ തന്നെ ഗോളുകൾ നേടുവാൻ ഇടയാക്കിയേനെ. ബ്ലാസ്റ്റേഴ്‌സിന്റെ സ്പേസ് between the lines, Wide spaces, ഇവയെ ആദ്യ നിമിഷങ്ങളിൽ ബംഗ്‌ളൂരു ഉപയോഗപ്പെടുത്തുവാൻ ശ്രമിച്ചിരുന്നു പക്ഷെ ഫലം കണ്ടില്ല എന്ന് മാത്രം.
സിപോവിച്-ലെസ്കോവിച് സംഘം കൃത്യ നിമിഷങ്ങളിൽ Step-out ചെയ്തത് കൊണ്ട് തന്നെ, Play-between the lines നടപ്പായില്ല. തന്ത്രം വിജയിച്ച നിമിഷം!

ബ്ലാസ്റ്റേഴ്സിന് ആദ്യ മത്സരത്തിനു ശേഷമുള്ള തിരിച്ചടിയിൽ നിന്നും കരകയറുവാൻ സാധിച്ചു, പക്ഷെ ആക്രമണം നിലച്ചു.

• നിലച്ച ആക്രമണം.

നിരവധി കാരങ്ങൾ ഇതിൽ ചൂണ്ടി കാണിക്കേണ്ടിരിക്കുന്നു.

4-4-2 കളിക്കുന്നത്കൊണ്ട് തന്നെ ബംഗ്‌ളൂരു, എ. ടി. കെ എന്നീ ടീമുകൾ ചില നിമിഷങ്ങളിൽ നോർത്ത് ഈസ്റ്റും ബ്ലാസ്റ്റേഴ്സിന്റെ ഡബിൾ പിവോട്ടുകളെ, സംഘ്യനുപാതത്തിൽ പിന്നിലാക്കി എന്നുള്ളതാണ് വസ്തുത. താഴെ തന്നിരിക്കുന്ന രണ്ട് ചിത്രങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു.

ഇക്കാരണത്താൽ ലോങ്ങ്‌-ബോളിലേക്കു പോവണ്ടി വരുകയും, ഉയരക്കുറവും എരിയൽ പോരാട്ടങ്ങളിൽ അധികം അധിപത്യമില്ലാത്ത സ്‌ട്രൈക്കർമാർക്കും ഒന്നും ചെയ്യുവാൻ സാധിച്ചില്ല എന്നുള്ളതാണ് വസ്തുത. പക്ഷെ, സാധാരണഗതിയിൽ ഇവിടെ വിങ്ങേഴ്സ് സ്‌ട്രൈക്കറിനെ സഹായിക്കുകയോ, അല്ലെങ്കിൽ ഫ്രീ-ആക്കുന്ന നിമിഷങ്ങളോ വളരെ കുറവായിരുന്നു. പ്രധാനമായും വലതു ഫ്ലാങ്കിൽ കളിച്ചുകൊണ്ടിരുന്ന വിൻസിയും എ. ടി. കെയ്ക്കു എതിരെ ചുരുക്കം ചില നിമിഷങ്ങളിൽ രാഹുലും പ്രശാന്തും ചെയ്തിരുന്നു.

പല നിമിഷങ്ങളിലും, സ്‌ട്രൈക്കർ വാസ്കസ് സ്പേസിലൂടെ പന്തിനു വേണ്ടി റൺ ചെയ്യുമ്പോൾ, താരങ്ങൾ അത് നൽകുവാൻ പ്രയാസപ്പെടുകയും പിന്നീട് അവസരം ഡ്രിബ്ബിൾ / ഷോട്ട് ലൂടെ പാഴാവുന്നതും പലപ്പോഴും കാണുവാൻ സാധിക്കുന്നു.

താരങ്ങൾ നൽകുന്ന മിസ്സ്‌ പാസ്സുകളും, പന്ത് കണ്ട്രോൾ ചെയ്ത് നിർത്താൻ പ്രയാസപ്പെടുന്ന നിമിഷങ്ങളുമുണ്ട്. നൽകുന്ന പാസുകൾ ലക്ഷ്യത്തിലേക്ക് എത്തിക്കുവാനും എത്തിയാൽ സ്‌ട്രൈക്കറിലേക്ക് പന്ത് എത്തിക്കുവാനും താരങ്ങൾ പരാജയപ്പെടുന്നു.

മറ്റു ടീമുകളേക്കാളും മൂന്ന് മാസങ്ങൾക്കു മുന്നെ തന്നെ, പ്രീ-സീസണും താരങ്ങളുടെ അടിയന്തര ടെക്‌നിക്കുകളെ മെച്ചപ്പെടുത്തുവാനുള്ള പരിശീലനത്തിന് ശേഷവും കണ്ട്രോൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും കോച്ചിന് കൂടുതൽ ജോലിഭാരം കൂടുന്നു. ഇതിലും മെച്ചപ്പെട്ട പ്രകടനം ആരാധകർ പ്രതീക്ഷിക്കുന്നു.

വിനായക്. എസ്. രാജ് ✍?

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply