എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരങ്ങൾക്ക് പ്രാധാന്യം നൽകുന്നു ? കോച്ച് പ്രതികരിക്കുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വരും സീസണിലെ പ്രതീക്ഷകളെ കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇവാൻ ടീമിനെ പറ്റിയുള്ള പ്രതീക്ഷകൾ പങ്കുവെച്ചത്.

ഇന്ത്യൻ യുവ താരങ്ങൾ ടീമിൽ വളരെ പ്രധാനപെട്ടതാണെന്നും, കേരള ബ്ലാസ്റ്റേഴ്സിന് മികച്ച യുവ താരങ്ങളെ ടീമിലെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇവാൻ പറഞ്ഞു. യുവ താരങ്ങൾ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്നും, കൂടുതൽ വർഷം ഐ.എസ്.എല്ലിൽ കളിക്കാനായി ഓരോ വർഷവും അവർ കൂടുതൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്നും ഇവാൻ പ്രതികരിച്ചു.

വിദേശ താരങ്ങളുടെ എണ്ണം കുറച്ചതിനാൽ തന്നെ ഏറ്റവും മികച്ച ഇന്ത്യൻ സ്ക്വാഡുള്ള ടീമാണ് മുന്നിലെത്തുകയെന്നും, അതിനാലാണ് യുവ ഇന്ത്യൻ താരങ്ങളെ വളർത്തിയെടുക്കാനുള്ള പദ്ധതികളിൽ ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധ ചെലുത്തുന്നതെന്നും ഇവാൻ വ്യക്തമാക്കി.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply