കെ.പി. രാഹുലിന് ഒന്നര മാസത്തോളം നഷ്ടമാവും. പരിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.

കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡർ മലയാളി താരം കെ.പി.രാഹുലിന് 6 ആഴ്ചകളോളം പുറത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ പരിക്ക് പറ്റിയതിനെ തുടർന്നാണ് രാഹുലിന് ഒന്നര മാസത്തോളം പുറത്തിരിക്കേണ്ടി വരുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ പരിക്ക് പറ്റിയ രാഹുൽ കളത്തിൽ നിന്നും മടങ്ങിയിരുന്നു.

മത്സരത്തിൽ സഹൽ നേടിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത് രാഹുലായിരുന്നു. മികച്ച പ്രകടനം നടത്തികൊണ്ടിരിക്കവെ പരിക്ക് പറ്റിയ രാഹുലിനെ പുറത്തേക്ക് വിളിക്കേണ്ടി വന്നതും ബ്ലാസ്റ്റേഴ്സിന് ആദ്യ മത്സരത്തിൽ തിരിച്ചടിയായി. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ.മോഹൻ ബഗാനോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.

രാഹുലിന്റെ പരിക്ക് ഗുരുതരമാണോ എന്ന സംശയം ആരാധകർക്കിടയിൽ നിലനിന്നിരുന്നു. ഇപ്പോൾ പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ മാർക്കസാണ് മസിലിന് പരിക്കേറ്റ രാഹുലിന് നാല് ആഴ്ച്ച മുതൽ ആറ് ആഴ്ച്ചവരെ നഷ്ടമായേക്കാം എന്ന് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply