കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിൽ എത്തില്ല: ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകൻ.

കേരള ബ്ലാസ്റ്റേഴ്സും, ഈസ്റ്റ് ബംഗാളും ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേഓഫിൽ എത്തില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകൻ എൽക്കോ ഷെറ്റോറി. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരത്തിന്റെ രണ്ടാം പകുതി നടന്നുകൊണ്ടിരിക്കെയാണ് എൽക്കോ ഇരു ടീമുകളും പ്ലേഓഫിൽ എത്തില്ലെന്ന് ട്വിറ്ററിൽ കുറിച്ചത്.

ഇരു ടീമുകളും കഠിനാധ്വാനം ചെയ്യുന്നതോടൊപ്പം വിജയിക്കാനുള്ള സ്പിരിറ്റ് കാണിക്കുന്നുണ്ടെന്നും പക്ഷെ മത്സരങ്ങൾ ജയിച്ചു മുന്നേറാനുള്ള പ്രഹരശേഷി ഇരു ടീമുകൾക്കുമില്ലെന്നും എൽക്കോ കൂട്ടിച്ചേർത്തു.

2019-20 ഐ.എസ്.എൽ സീസണിലാണ് എൽക്കോ ഷെറ്റോറി കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിച്ചത്. ഈ സീസണിൽ 18 മത്സരങ്ങളിൽ നിന്നും 4 വിജയം മാത്രം സ്വന്തമാക്കിയ ഷെറ്റോറിക്ക് ബ്ലാസ്‌റ്റേഴ്‌സിനെ ഏഴാം സ്ഥാനത്ത് മാത്രമാണ് എത്തിക്കാനായിരുന്നത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply