ഐ. എസ്. എൽ എട്ടാം സീസണിന്റെ ആദ്യ വിജയം! അങ്ങനെ മഞ്ഞപ്പട ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. വെറും രണ്ട് കളികളിൽ നിന്നും 9 ഗോളുകൾ നേടിയ ഒഡിഷയെ ഒന്നിനെതിരെ രണ്ട് ഗോളിന് വിജയം കരസ്തമാക്കിയ ബ്ലാസ്റ്റേഴ്‌സിന് വരും മത്സരങ്ങളിൽ ഏത് എതിരാളികളുടെയെതിരെയും ആത്മവിശ്വാസത്തോടെ പോരാടാനുള്ള കരത്ത് തന്നെ പകരും എന്ന് നമ്മുക്ക് മനസിലാക്കാം.
• പക്ഷെ ഇത് മതിയോ?
തീർച്ചയായും പോരാ!
ഒഡിഷയ്ക്ക് എതിരെ ബ്ലാസ്റ്റേഴ്സിന് വേണ്ട വിധത്തിലുള്ള തന്ത്രങ്ങളും മുന്നൊരുക്കങ്ങളും ഉണ്ടായിരുന്നു, അതിനേക്കാൾ ഉപരി താരങ്ങൾ തന്റെ ദൗത്യങ്ങളെ വളരെ ഭംഗിപൂർവ്വം നിറവേറ്റി എന്നുള്ളതാണ്. പരിശീലകൻ പറയുന്ന തന്ത്രങ്ങൾ, അതുപോലെ നടപ്പിലാക്കിയാൽ മാത്രമണ് ഒരു ടീമിന് അധിപത്യം സ്ഥാപിക്കാനാവൂ! അതുപോലെ തന്നെ തുടർച്ചയായ മികച്ചപ്രകടനം ഉണ്ടെങ്കിൽ മാത്രമേ ലീഗിൽ ലക്ഷ്യമിട്ട സ്ഥാനത് അടിത്തറ ഉറപ്പിക്കാനാവൂ. അതുകൊണ്ട് തന്നെ ഈ പ്രകടനം തുടർച്ചയായി (Consistency) ഉണ്ടാവുന്നതിലാണ് കാര്യം. ഒരു മത്സരം വിയർപ്പൊഴുക്കി കളിച്ചതിനു ശേഷം, അടുത്ത മത്സരത്തിൽ തന്ത്രങ്ങളും ദൗത്യങ്ങളും നിറവേറ്റാൻ ആയില്ലെങ്കിൽ, തീർച്ചയായും ഈ വിജയം യാതൊരു ഗുണം ടീമിന് നിൽകില്ല.
• ഒഡീഷയെ എങ്ങനെ തടഞ്ഞു?
മറ്റു കളികളിൽ നിന്നും അപേക്ഷിച്ചു ബ്ലാസ്റ്റേഴ്‌സ് മറ്റൊരു ശൈലിയിലാണ് കളത്തിലിറങ്ങിയത്. 4-4-2 വിലെ സെൻട്രൽ മിഡ്ഫീൽഡർ പിന്നിലേക്ക് ഡ്രോപ്പ് ആയതിനു ശേഷം വിംഗ്-ബാക്കുകൾക്ക് ഓവർലാപ്പ് ചെയ്യുവാനുള്ള അവസരം നൽകുകയും അതേസമയം അഡ്രിയാൻ ലൂണ മിഡ്‌ഫീൽഡിൽ എക്സ്ട്രാ-ബോഡി(Extra body), ആയി വരുകയും ‘Pass-move’ പാറ്റേണിൽ നിന്നുകൊണ്ട് വേർട്ടിക്കൽ-മൂവ്മെന്റിന് സഹായിക്കുകയിരുന്നു എന്നുള്ളതാണ്. താഴെ തന്നിരിക്കുന്ന ചിത്രം ബ്ലാസ്റ്റേഴ്‌സ് കളിക്കുവാൻ ശ്രെമിച്ച ടാക്ടിക്കൽ സ്‌ട്രുക്ച്ചറും അതിലെ സ്വഭാവങ്ങളുമാണ്.
1) ഒന്നിൽ കൂടുതൽ പാസ്സിങ് ഓപ്ഷനുകൾ
കഴിഞ്ഞ മത്സരങ്ങളിൽ തരങ്ങൾക്കു പാസ്സിങ് ഓപ്ഷനുകളുടെ അഭാവമൂലം പന്ത് നഷ്ടപ്പെടുന്നത് ഒരു സ്ഥിരം കാഴ്ചയ്യായിരുന്നു, ഈ മത്സരത്തിൽ അതിനൊരു മറ്റമുണ്ടായി എന്നുലത്താണ്. അതുകൊണ്ട് തന്നെ കളിയിൽ ഉടനീളം ഒഴുക്ക് നിയന്ത്രിക്കുവാൻ സഹായിച്ചു.
2) ഒഡീഷയുടെ പിഴവ്
കളിയുടെ ഉടനീളം ബ്ലാസ്റ്റേഴ്‌സ് വിംഗ് അറ്റാക്കിനു പ്രാധാന്യം നൽകിയിരുന്നു, ആ സമയങ്ങളിൽ ഒഡിഷയുടെ മിഡ്ഫീൽഡ് ലൈനും ഡിഫെൻസീവ് ലൈനും ഒരു വശത്തേക് ചായുന്ന നിമിഷങ്ങളുണ്ടായിരുന്നു, ആ സമയങ്ങളിൽ ലൂണ/ആൽവരോ ആ സ്പേസിലേക്കു ഡ്രോപ്പ് ആവുകയും അവസരങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കുകയും ചെയ്‌തു.
3) ആൽവരോ ‘THE DEEP RUN STRIKER’
കളിയുടെ ഉടനീളം ആൽവരോ ഒഡിഷ ഡിഫെൻസിന്റെ ഇടയിലുള്ള സ്പേസുകളിലൂടെ അദേഹത്തിന്റെ ഏറ്റവും വലിയ പ്രെത്യേകതയായ ‘Movements’ന്റെ സഹായത്തോടെ ഡീപ്-റണ്ണുകൾ നടത്തുന്നുണ്ടായിരുന്നു എന്നുള്ളതാണ്. പലപ്പോഴും താരങ്ങൾ നല്ല ബോളുകൾ നൽകുവാൻ പരാചായപ്പെട്ടു എന്നുള്ളതാണ്! പക്ഷെ, ലൂണയുടെ സഹായത്തോടെ അൽവരോയുടെ ആ നീക്കങ്ങളെ ഉപയോഗപ്പെടുത്തുവാൻ സാധിച്ചു. ആദ്യ ഗോൾ.
4) പ്രെസ്സിങ്-മാർക്കിങ്
കളിയുടെ ഉടനീളം ബ്ലാസ്റ്റേഴ്‌സ് ഒഡിഷ താരങ്ങളെ പ്രെസ്സ് ചെയ്യുന്ന നിമിഷങ്ങളുണ്ടായിരുന്നു. ഒഡിഷ താരങ്ങളുടെ കാലിൽ പന്ത് കിട്ടുമ്പോഴ് പ്രേത്യേകിച് അരിടേയ്, ജാവി എന്നീ താരങ്ങളെ വിംഗ്-കോയിൻടൈൻമെന്റലൂടെ അഥവാ സംഖ്യയാനുപതത്തിനനുസരിച് പ്രെസ്സ് ചെയ്യുന്ന നിമിഷങ്ങളുണ്ടായിരുന്നു.
5) 3-മാൻ ഡിഫെൻസ്
കളിയുടെ ഉടനീളം ജീക്സൺ ഡിഫെൻസിൽ ഡിഫെൻഡേർക്കു കാവൽ ആയി നിൽക്കുന്നതുകൊണ്ട് തന്നെ ഒഡിഷയുടെ ട്രാൻസിഷണൽ അറ്റാക്കുകളെ ബ്ലാസ്റ്റേഴ്സിന് അനായാസം 1v1 സാഹചര്യങ്ങളിലൂടെ തർണം ചെയ്യുവാൻ സാധിച്ചു. ഇതിൽ എടുത്ത് പറയേണ്ടത് സിപോവിച് ലെസ്കോവിച് എന്നിവരുടെ കൃത്യയാർന്ന ടാക്കളുകളും ഇന്റർസെപ്ഷനുകളാണ്…
ഇനിയുള്ള മത്സരങ്ങൾ ഇതുപോലെ തന്നെ എതിരാളിക്കുമേൽ അധിപത്യം സ്ഥാപിച്ചുകൊണ്ട് വിജയങ്ങൾ നേടുവാൻ സാധിക്കട്ടെ എന്ന് കരുതാം!
✍? വിനായക്. എസ്. രാജ്
Leave a reply