എഫ് സി ഗോവ, മുംബൈ സിറ്റി, ബംഗളുരു എഫ്‌സി :ആർക്കാണ് ഐ എസ് എല്ലിൽ കൂടുതൽ ക്ലീൻഷീറ്റ്

ഒരു മത്സരത്തിൽ 3 പോയിന്റ് നേടിയാൽ പിന്നീട് ഒരു പരിശീലകൻ തന്റെ കളിക്കാരിൽ നിന്നും ആഗ്രഹിക്കുന്നത് ആ മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടുക എന്നതായിരിക്കും. ഇന്ത്യൻ സൂപ്പർ ലീഗിലും സ്ഥിതി വ്യത്യസ്തമല്ല.പക്ഷെ ഇവിടെ ക്ലീൻ ഷീറ്റ് നേടുക എന്നത് പല ടീമുകൾക്കും അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.എല്ലാ ടീമുകളും മികച്ച ഫിനിഷർമാരെ കൊണ്ടുവന്ന് തങ്ങളുടെ മുന്നേറ്റനിരയുടെ വീര്യം ആവോളം വർധിപ്പിക്കാറുണ്ടെന്നത് തന്നെയാണ് കാരണം.

 

അതേ സമയം തന്നെ, തങ്ങളുടെ ഒറ്റയാൾ പോരാട്ടം കൊണ്ട് ടീമിനെ ഗോൾ വഴങ്ങാതെ തോളിലേറ്റുന്ന ഗുർപ്രീത് സിങ്‌ സന്തുവിനെയും അമരിന്തർ സിങിനെയും പോലെയുള്ള ഗോൾകീപ്പർമാരും ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ട്.

 

ISL ലെ ടീമുകളുടെ ആകെ മത്സരങ്ങളും ക്ലീൻ ഷീറ്റും എത്രയാണെന്ന് നോക്കാം,

 

(*ബംഗളുരു എഫ്സിയും ജംഷഡ്‌പൂരും 2017-18 സീസൺ മുതലാണ് ISL ൽ കളിക്കുന്നത്.

ഒഡിഷ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും 2019-20 മുതലാണ് ISL ന്റെ ഭാഗമാവുന്നത്.

എടികെ മോഹൻ ബഗാനും ഈസ്റ്റ്‌ ബംഗാളും 2020-21 സീസൺ മുതലാണ് ISL ൽ കളിക്കുന്നത്.

ഈ ടീമുകളുടെ അവർ വന്നതിന് ശേഷമുള്ള കണക്കുകളാണ് ഉൾപെടുത്തിയിരിക്കുന്നത്.)

 

ആകെ മത്സരങ്ങൾ -ക്ലീൻ ഷീറ്റ് എന്നീ ക്രമത്തിൽ ;

1. Mumbai City FC             123.        44

2. Chennaiyin FC                127.       34 

3. FC Goa.                            130.       33

4. Northeast United FC      120.       32

5. Bengaluru FC.                   82.       30

6. Kerala Blasters.               122.      30

7. Jamshedpur FC.               74.       22

8. ATK Mohun Bagan.          23.       10

9. Hyderabad FC.                  38.         8

10. Odisha FC.                      38.         5 

11. SC East Bengal.             20.         3

 

  • ഹാരിസ് മലയിൽ

 

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply