വ്യത്യസ്ത ഡിസൈൻ, മുംബൈ സിറ്റി എവേ കിറ്റ് ചട്ടം ലംഘിക്കുന്നതോ?

കഴിഞ്ഞ ദിവസം ഐഎസ്എല്ലിൽ ബംഗളൂരു എഫ് സി ആയിട്ട് നടന്ന മത്സരത്തിൽ മുംബൈ സിറ്റി ധരിച്ച എവേ കിറ്റ് സംശയത്തിന്റെ നിഴലിൽ. ഈ സീസണിലെ ബ്ലാക്ക് എവേ ജേഴ്സി ഇന്ത്യൻ സൂപ്പർ ലീഗിന്റെ കിറ്റ് നിയമം ലംഘിക്കുന്നതാണോ എന്ന സംശയം നിലനിൽക്കുന്നു. ഫീൽഡിൽ ഉള്ള എല്ലാ കളിക്കാരും ഉപയോഗിക്കുന്ന ജേഴ്സി സമാനമായിരിക്കണം എന്ന ചട്ടം നിലനിൽക്കേ ഇന്നലെ മുംബയ് സിറ്റിയിലെ ഓരോ കളിക്കാരും ധരിച്ച ജേഴ്സികൾ ഒന്നിൽ നിന്ന് വ്യത്യസ്തമായിരുന്നു.

മത്സരശേഷം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നോക്കിയാൽ ഓരോ ഷർട്ടിലെയും പാറ്റേണുകൾ തമ്മിൽ മാറ്റമുണ്ട് എന്ന് കാണാം. നിറവും ഡിസൈനും ഒക്കെ ഒന്ന് തന്നെ ആണെങ്കിലും പാറ്റേണിന്റെ സ്ഥാനത്തിന് വ്യത്യാസമുണ്ട്.

മുംബൈ സിറ്റി എഫ് സിയുടെ ഈ സീസൺ എവേ കിറ്റ് പ്യൂമ തങ്ങളുടെ പുതിയ “teamULTIMATE” ടെംപ്ലേറ്റിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. യൂറോപ്പിലെയും ഏഷ്യയിലെയും ആഫ്രിക്കയിലെയും മറ്റും ഉള്ള പ്യൂമ സ്പോൺസർ ചെയ്തിരിക്കുന്ന പ്രമുഖ ക്ലബുകൾ ഇതേ ടെംപ്ലേറ്റ് ജേഴ്സികൾ ഉപയോഗിക്കുന്നുണ്ട്, എന്നാൽ കൂടുതലും ഗോൾകീപ്പർ കിറ്റ് അല്ലെങ്കിൽ ട്രെയിനിങ് കിറ്റ് ആയിട്ടാണ്.

ഇതിനെപ്പറ്റി ഔദ്യോഗികമായി ഈ സമയം വരെ വിശദീകരണമോ നടപടികൾ എന്തെങ്കിലും ഉണ്ടാകുമോ എന്ന സൂചനകളോ വന്നിട്ടില്ല.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply