ഐഎസ്എല്ലിൽ മുംബൈ-ബംഗളുരു സൂപ്പർ പോരാട്ടം.

ഐഎസ്എല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ മുൻചാമ്പ്യൻമാരായ ബംഗളുരു എഫ്.സി നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്.സിയെ നേരിടും. രാത്രി 9:30യ്ക്ക് ജി.എം.സി അത്ലറ്റിക് സ്റ്റേഡിയം ബാംബോലിമിൽ വെച്ചാണ് മത്സരം അരങ്ങേറുക.

സീസണിലെ ആദ്യമത്സരം നോർത്തീസ്റ്റിനെ തോൽപ്പിച്ചുകൊണ്ട് തുടങ്ങിയ ബംഗളുരു എഫ്.സിക്ക് പക്ഷെ പിന്നീടങ്ങോട്ട് കാര്യങ്ങൾ സുഗമമായിരുന്നില്ല. രണ്ടാം മത്സരത്തിൽ ഒഡിഷയോട് 1-3നോട്‌ തോറ്റ അവർ കേരള ബ്ലാസ്റ്റേഴ്‌സിനോട് 1-1 സമനില വഴങ്ങുകയും ചെയ്തു. പോയിന്റ് ടേബിളിൽ 4 പോയിന്റുമായി ഏഴാം സ്ഥാനത്താണവർ. ഈ മത്സരത്തിൽ ഒരു വിജയം നേടേണ്ടത് അവർക്ക് മുന്പോട്ടുള്ള യാത്രയ്ക്ക് അത്രയേറെ അത്യാവശ്യവുമാണ്.

എതിരാളികളായ മുംബൈ സിറ്റി എഫ്.സി ആകട്ടെ മികച്ച ഫോമിലാണ്. ആദ്യമത്സരത്തിൽ ഗോവയെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തകർത്തുവിട്ടെങ്കിലും തൊട്ടടുത്ത കളിയിൽ ഹൈദരാബാദിനോട് തോൽവി വഴങ്ങേണ്ടിവന്നു. പക്ഷെ ആ തോൽ‌വിയിൽ നിന്ന് പാഠമുൾക്കൊണ്ട ഡെസ് ബക്കിങ്ഹാമിന്റെ കുട്ടികൾ തൊട്ടടുത്ത മത്സരത്തിൽ കരുത്തരായ എ.ടി.കെ മോഹൻ ബഗാനെ നിഷ്പ്രഭരാക്കികളഞ്ഞു. തുല്യശക്തികളുടെ പോരാട്ടം എന്ന് വിശേഷിപ്പിച്ച മത്സരത്തിൽ മുംബൈ കൊൽക്കത്തൻ ക്ലബ്ബിനെ 5-1 എന്ന ഏകപക്ഷീയമായ ഗോൾ മാർജിനിലാണ് തോൽപ്പിച്ചത്. ആ വിജയം അവർക്ക് കൊടുക്കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.

കണക്കിൽ ചെറിയൊരു മുൻതൂക്കം മുംബൈക്കൊപ്പമാണ്. അവരുടെ നിലവിലെ ഫോമും കൂടെയാകുമ്പോൾ ബംഗളുരുവിന് ഇന്നത്തെ മത്സരം ഒട്ടും എളുപ്പമാകില്ല. എങ്കിലും മികച്ച പോരാട്ടം കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകരെല്ലാം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply