ഐഎസ്എൽ എട്ടാം സീസണിലെ തങ്ങളുടെ ആദ്യ ജയം നേടാനൊരുങ്ങി ഹൈദരാബാദ് എഫ്സി. കിരീടം നിലനിർത്താനുള്ള കുതിപ്പിൽ വിജയതുടർച്ച കൈവരിക്കാൻ മറുഭാഗത്ത് മുംബൈ സിറ്റി എഫ്സി. ഇരു ടീമുകളുടെയും രണ്ടാം റൗണ്ട് മത്സരം ആണിത്.
ആദ്യ മത്സരത്തിൽ ഹൈദരാബാദ് മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും അടി പതറി ചെന്നയ്യിൻ എഫ്സിയോട് 1-0നു പരാജയപ്പെടുക ആയിരുന്നു. മത്സരത്തിൽ തോറ്റു എങ്കിലും മേധാവിത്വം പുലർത്തിയത് ഹൈദരാബാദിനു നൽകുന്ന അത്മവിശ്വാസം ചെറുതല്ല. മറുപുറത്ത് മുംബൈ സിറ്റി ആകട്ടെ കിരീടം നിലനിർത്താൻ ഒരുങ്ങി ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ശക്തരായ എഫ്സി ഗോവയെ 3-0നു പരാജയപ്പെടുത്തി. സൂപ്പർ താരം അംഗൂളോ നേടിയ ഇരട്ട ഗോളുകൾ കൊണ്ടുതന്നെ മത്സരം കൈപ്പിടിയിൽ ഒതുക്കാൻ മുംബൈക്ക് സാധിച്ചു. ക്യറ്റടൗ നേടിയ മൂന്നാം ഗോൾ കൂടെ ആയപ്പോൾ കഥ സമ്പൂർണം.
ആദ്യ മത്സരത്തിൽ ഉണ്ടായ റിസൽട്ട് മാറ്റി നിർത്തിയാൽ ഇരു ടീമുകളും എതിരാളികളെ സർവ്വ മേഖലയിലും വരിഞ്ഞു മുറുക്കി എന്നത് മത്സരം കൂടുതൽ ആവേശഭരിതം ആക്കും. മത്സരത്തിന് മുന്നോടി ആയിട്ടുള്ള പ്രീ മാച്ച് പ്രസ്സ് കോൺഫറൻസിൽ ഹൈദരാബാദ് പരിശീലകൻ മനോളോ മാർക്ക്വേസ് പറഞ്ഞത് : ” കൂടുതൽ യുവ താരങ്ങളെ ടീമിൽ പ്രതീക്ഷിക്കാം. ആദ്യ മത്സരത്തിൽ ഞങൾ നല്ല രീതിയിൽ കളിച്ചു. അവസരങ്ങൾ ഉണ്ടാക്കുന്നതിനും നല്ല രീതിയിൽ ഉള്ള കളിയിലും. എന്നാൽ പലപ്പോഴും പെനൽറ്റി ബോക്‌സിൽ ഓഗ്ബച്ചെയുടെ കൂടെ ഒരു വിംഗർ മാത്രം ഉണ്ടാകുന്ന അവസരം ഉണ്ടായി. കൂടുതൽ താരങ്ങളെ മുന്നേറ്റത്തിൽ ബോക്സിൽ എത്തിക്കാൻ സാധിക്കണം.”
സീസണിലെ ആദ്യ 9:30 മത്സരം ആണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ സീസണിൽ 7:30നു പുറമെ വൈകിട്ട് 5:30നു ആയിരുന്നു മത്സരങ്ങൾ. ഇക്കുറി ആത് രാത്രി 9:30നു ആക്കി. ഫത്തോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശപ്പോരാട്ടത്തിൽ മുംബൈ രണ്ടാം വിജയം നേടുമോ അതോ ഹൈദരാബാദ് തങ്ങളുടെ അദ്യ ജയം സ്വന്തമാക്കുമോ എന്ന് കാത്തിരുന്ന് കാണാം.
Arjunan S Nair
Leave a reply