ഐഎസ്എല്ലിൽ ഇന്ന് മുംബൈ സിറ്റി-ജംഷെദ്പുർ എഫ്.സി പോരാട്ടം.

ഐഎസ്എല്ലിൽ ഇന്ന് മുംബൈ സിറ്റി എഫ്.സി-ജംഷെദ്പുർ എഫ്.സി പോരാട്ടം. പോയിന്റ് ടേബിളിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണിവരുള്ളത്.

നിലവിൽ നാലുമത്സരങ്ങൾ കളിച്ച മുംബൈ ഒരു കളിയിൽ മാത്രമാണ് തോൽവിയറിഞ്ഞത്. ബാക്കി മൂന്ന് കളിയും ജയിച്ച അവർ 4 മത്സരങ്ങളിൽ നിന്നായി അടിച്ചുകൂട്ടിയത് 12 ഗോളുകളാണ്. വഴങ്ങിയതാവട്ടെ 5 ഗോളുകളും. ഇഗോർ അംഗുലോയുടെ സ്ട്രൈകിങ് പാടവത്തിനൊപ്പം ഒത്തിണക്കത്തോടെ കളിക്കുന്ന പ്രതിരോധ-മധ്യനിരകൾ അവരുടെ വിജയകുതിപ്പിന് ആക്കം കൂട്ടുന്നു.

ജംഷെഡ്‌പൂരാകട്ടെ ഓരോ മത്സരം കഴിയുന്തോറും ശക്തിപ്രാപിക്കുന്ന സംഘമായി മാറിക്കഴിഞ്ഞു. ഫോർവേഡ് പ്ലയേഴ്‌സിന്റെ അതിപ്രസരവുമായി വന്ന അവർക്കുവേണ്ടി നിലവിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് അവരുടെ മധ്യനിരയും പ്രതിരോധനിരയുമാണ്. ഐഎസ്എല്ലിൽ നിലവിലെ അൺബീറ്റൺ ടീമുകളിൽ ഒന്നാണ് ജംഷെദ്പുർ. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ എ.ടി.കെ മോഹൻ ബഗാനെ 2-1ന് തകർത്താണ് ജെ.എഫ്.സി ഈ മത്സരത്തിലേക്കെത്തുന്നത്.

വൈകുന്നേരം 7:30യ്ക്ക് ഗോവയിലെ ഫാത്തോർഡ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം അരങ്ങേറുക.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply