ഉരുക്കുകോട്ട തകർത്തു മുംബൈ

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ രണ്ടുസ്ഥാനക്കാരുടെ പോരാട്ടത്തിൽ മുംബൈക്ക് തകർപ്പൻ വിജയം.ആവേശകരമായ മത്സരത്തിൽ മുംബൈ രണ്ടിനെതിരെ നാലുഗോളുകൾക്കാണ് ജംഷഡ്‌പൂരിനെ തോൽപ്പിച്ചത്. മുംബൈക്കായി കാസിനോ, അംഗുലോ,വൈഗോർ, ബിപിൻ എന്നിവർ ഗോൾ നേടി. കോമൽ തട്ടലും എലി സാബിയയും ജംഷീഡ്‌പൂറിന്റെ ആശ്വാസഗോളുകൾ നേടി.

കളിയുടെ തുടക്കത്തിൽ തന്നെ കാസിനോയിലുടെ മുംബൈ ലീഡ് നേടി.2ആം മിനുട്ടിൽ മുംബൈക്ക് കിട്ടിയ കോർണിറിൽ നിന്നെടുത്ത ഷോട്ട് വലയിലേക്ക് കയറുന്നത് നോക്കി നിൽക്കാനേ രഹനേഷിന് കഴിഞ്ഞൊള്ളൂ.17ആം മിനുട്ടിൽ അംഗുലോയുടെ അസിസ്റ്റിൽ ബിപിൻ സിംഗ് മുംബൈയുടെ ലീഡ് രണ്ടായി ഉയർത്തി.24ആം മിനുട്ടിൽ അംഗുലോയുടെ മികച്ച ഫിനിഷിങ് മുംബൈ ലീഡ് മൂന്നാക്കി .രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടി ജംഷഡ്‌പൂർ മത്സരത്തിലേക്ക് തിരിച്ചുവന്നു. 48ആം മിനുട്ടിൽ കോമൽ തട്ടലിന്റെ കർവിങ് ഫിനിഷിലൂടെ ജംഷഡ്‌പൂർ ആദ്യ ഗോൾ നേടി.55ആം മിനുട്ടിൽ എലി സാബിയയുടെ ഗോളിലൂടെ ജംഷഡ്‌പൂർ വീണ്ടും തിരിച്ചടിച്ചു. എന്നാൽ സബ്സ്റ്റിട്യൂട്ടായി വന്ന വൈഗോർ മുംബൈക്ക് വേണ്ടി.നാലാമത്തെ ഗോൾ നേടി

മത്സരത്തിലൂടെനീളം മികച്ച പ്രകടനം കാഴ്ചവെച്ച കാസ്സിനോയാണ് ഹീറോ ഓഫ് ദി മാച്ച്.ഇതോടെ 5 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി മുംബൈയാണ് സൂപ്പർ ലീഗിൽ ഒന്നാമത്.തോറ്റെങ്കിലും 8 പോയിന്റുമായി ജംഷഡ്‌പൂർ രണ്ടാമതുതന്നെയുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply