ഇന്ത്യൻ സൂപ്പർലീഗ് : കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ്‌നെ നേരിടും.

കേരള ബ്ലാസ്റ്റേഴ്‌സ്, നോർത്ത് ഈസ്റ്റ്‌ രണ്ടാം മത്സരത്തിനായി ഇറങ്ങുന്നു. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എ ടി കെ മോഹൻബാഗനുമായി 4-2 തോൽവി നേരിട്ടിരുന്നു. നോർത്ത് ഈസ്റ്റ്‌ ബംഗളുരുനോടും 4-2നു തോൽവിയാണ് നേരിട്ടത് .കഴിഞ്ഞ മത്സരത്തിലെ തോൽവിയെ മറികടക്കാൻ വേണ്ടിയാണ് ഇരുടീമുകളും ഇന്നു കളിക്കളത്തിൽ ഇറങ്ങുന്നത്.കഴിഞ്ഞ മത്സരത്തിൽ പരിക്കെറ്റ രാഹുൽ കെപി ബയോ ബബ്ബിൾനു പുറത്ത് ചികിത്സക്കായി പോയിരിക്കുകയാണ്.മലയാളി താരങ്ങള്‍ നിറഞ്ഞ നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരം ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ വാശിയെറും. ആറ് മലയാളി താരങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് ടീമില്‍ ഉള്ളത്. മിര്‍ഷാദ് മിച്ചു, മാഷൂര്‍ ഷെരീഫ്, ജെസ്റ്റിന്‍ ജോര്‍ജ്, മുഹമ്മദ് ഇര്‍ഷാദ്, വി പി സുഹൈര്‍, ഗനി മുഹമ്മദ് നിഗം എന്നിവരാണ് ടീമിലെ മലയാളികള്‍.ഇന്ത്യൻ കോച്ചായ ഖാലിദ് ജാമിലിന്റെ കിഴിൽ പരിശീലിക്കുന്ന ടീം കൂടിയാണ് നോർത്ത് ഈസ്റ്റ്‌ .ഇവാൻ വുകൊമനോവിച്ന്റെ കിഴിൽ ആദ്യത്തെ മത്സരം തോൽവി നേരിട്ടെങ്കിലും മികച്ച ആത്മവിശ്വാസത്തോടെയാണ് ടീം രണ്ടാം മത്സരത്തിനായി ഇറങ്ങുന്നത്. മിഡ്ഫീൽഡിൽ അരിടാൻ ലുണയുടെ മികച്ച പ്രകടനം ആണ് കഴിഞ്ഞ മത്സരത്തിൽ കണ്ടത്. ഐ എസ് എൽ എട്ടാം സീസണിൽ ആദ്യ ഇന്ത്യൻ ഗോൾ സ്കോറെർ സഹൽ അബ്ദുൽ സമദിൻ്റെ പേരിൽ ആണ്. ഇത് ടീമിന്റെ ആത്മവിശ്വാസത്തിനും, സഹലിന്റെ മുൻപോട്ട്ഉള്ള വളർച്ചക്കും മൂർച്ഛയെക്കും. മത്സരത്തിൽ അരിടാൻ ലുണ നൽകിയ പാസ്സിലൂടെ ജോർജ്‌ പേരെയര ഡയസിന്റെ ആദ്യ ഗോൾ പിറന്നു.കഴിഞ്ഞ മത്സരത്തിൽ സസ്പെൻഷൻ മൂലം ഇറങ്ങതിരുന്ന സിപോവിക് ഈ മാച്ചിൽ കാണുമെന്നു പ്രതീക്ഷിക്കാം.കഴിഞ്ഞ വർഷത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റിനു എതിരെ കേരള ബ്ലാസ്റ്റേഴ്‌സ്നു ജയിക്കാൻ ആയിട്ടില്ല. ആദ്യ മത്സരത്തിൽ അവസാന മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി.
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മികച്ച ആത്മവിശ്വാസത്തിൽ ആണ്, കൂടാതെ ടീമും.നാളെ വൈകിട്ട് 7.30ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയെ നേരിടുന്നതിന് മുമ്പായി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടന്ന വാർത്താസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ തൻറെ ഇനിയുള്ള പദ്ധതികളെക്കുറിച്ച് മനസ്സുതുറന്നത് ആരാധകർക്ക് ഒരുപാട് പ്രതീക്ഷകൾ നൽകി.ഇന്നത്തെ വാർത്താസമ്മേളനത്തിൽ അദേഹം ആക്രമണ ഫുട്ബോളും ഗോളുകളും താൻ ഇഷ്ടപ്പെടുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. നാളത്തെ മത്സരം ഇരു ടീമുകൾക്കും ഏറെ പ്രധാനപെട്ടതാണ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply