പുതിയ സീസണിൽ ഒഡിഷ എഫ് സി വരുന്നത് പുതിയ ചുവടുകളുമായിട്ടാണ്. മാനേജ്മെന്റ് തലങ്ങളിൽ തുടങ്ങിയ അഴിച്ചുപണി ടീമിന് പുതിയ ഒരു മുഖമാണ് നൽകിയത്. സ്പാനിഷ് ഫുട്ബോൾ എന്നല്ല ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായായിരുന്ന ഡേവിഡ് വിയ്യയെ ഗ്ലോബൽ ഓപ്പറേഷൻസ് ഹെഡ് ആയും ടെക്‌നിക്കൽ അഡ്വൈസർ ആയും എത്തിച്ചുകൊണ്ടായിരുന്നു അവർ തുടങ്ങിയത്.ഇതിന് പുറമെ അവരുടെ മുൻ കോച്ചായിരുന്ന ജോസഫ് ഗോമ്പാവ്, വിക്ടർ ഓനാട്ടെ എന്നിവർ ഉൾപ്പെടുന്ന ടെക്നിക്കൽ കമ്മിറ്റിയെ നിയമിച്ചു. ഏഴാം സീസണിൽ നിറം മങ്ങിയ ഒഡിഷ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാൽ പുതിയ സീസണിലേക് വരുമ്പോൾ തെറ്റുകൾ തിരുത്താൻ ഉറച്ചു തന്നെയാണ് അവർ ടീമിനെ ഒരുക്കിയിരിക്കുന്നത്.
കിക്കോ റമിറെസ് സ്പാനിഷ് വംശജനാണ് അവരുടെ ഹെഡ് കോച്ച് ആയി നിയമിതനാക്കപ്പെട്ടത്. സ്പെയിൻ, ഗ്രീസ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകളിൽ മാനേജർ ആയി സ്ഥാനം വഹിച്ചിട്ടുള്ള വ്യെക്തിയാണ് ഇദ്ദേഹം. അറ്റാക്കിങ് ഫിലോസഫി കൈമുതലായ വ്യെക്തിയാണ് ഇദ്ദേഹം. പറയാൻ അധികം ട്രാക്ക് റെക്കോർഡ് പേരിൽ ഇല്ല എങ്കിൽപ്പോലും ഒഡിഷക്ക് ചേർന്ന ശൈലിക് ഉടമയാണ് ഇദ്ദേഹം.
ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യൻ താരങ്ങളായി ഐസക് വന്മലസൗമ, സഹിൽ പാൻവാർ, ലാൽറുവതാര, സെബാസ്റ്റീയൻ, നിഖിൽ രാജ് എന്നിവരെ അവർ തട്ടകത്തിൽ എത്തിച്ചിട്ടുണ്ട്. വിദേശ താരങ്ങളായി മുൻ ഐ സ് എൽ വിജയികളായ ഹാവി ഹെർണാണ്ടസ്, വിക്ടർ മോങ്ങിൽ എന്നിവർക്ക് പുറമെ ഹെക്ടർ റോഡാസ്, അരിഡായി കബ്രെറ, ജോനാതസ്, ഏഷ്യൻ താരമായി ലിറിഡോൺ എന്നിവരെയും എത്തിച്ചിട്ടുണ്ട്.
പുതിയ സീസണ് മുന്നേയുള്ള തയാറെടുപ്പായി ഏഴു പ്രീസീസൺ സന്നാഹ മത്സരങ്ങൾ അവർ കളിച്ചു. അതിൽ മൂന്ന് വിജയം, രണ്ടു സമനില, രണ്ടു തോൽവി എന്നതായിരുന്നു ഫലം. ഒന്നാം മത്സരത്തിൽ ഗോവൻ ക്ലബായ സൽഗവോക്കറിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന് വിജയം നേടി. എന്നാൽ രണ്ടാം മത്സരത്തിൽ തോൽവി ആയിരുന്നു ഫലം. ഗോവൻ ക്ലബ് തന്നെയായ ഡെംപോക്കെതിരെ ഒരു ഗോളിന്റെ തോൽവി. മൂന്നാം മത്സരത്തിൽ ഐ ലീഗ് ക്ലബായ ചർച്ചിൽ ബ്രോതേഴ്സിനെതിരെ ഒരു ഗോൾ സമനില ആയിരുന്നു ഫലം. അതിനു ശേഷം അവർ മത്സരിച്ചത് ഐ സ് എൽ ക്ലബായ എഫ് സി ഗോവയുടെ റിസേർവ് ടീമിനെതിരെ ആയിരുന്നു. ഒരു ഗോളിനെതിരെ നാലു ഗോൾ നേടിയ ഒഡിഷ മത്സരത്തിൽ വിജയം നേടി. ഇതിന് ശേഷം അവർ നേരിട്ടത് കേരളം ബ്ലാസ്‌റ്റേഴ്‌സിനെ ആയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളിന് ബ്ലാസ്റ്റേഴ്‌സ് ആ മത്സരം വിജയിച്ചു. നവമ്പർ ഒമ്പതിന് നടന്ന അടുത്ത മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ ഗോൾ രഹിത സമനില വഴങ്ങി. ഏറ്റവും ഒടുവിലായി ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന് ഹൈദരാബാദിനെ തോൽപ്പിച്ചു.
പുതിയ സീസണുവേണ്ടി ഒരുപാട് മത്സരങ്ങൾ കളിച്ചു ടീമിനെ ശക്തിപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ ടീമിനെ മുന്നോട് നയിക്കും എന്ന് സംശയമില്ല. കോച്ചിന്ന്റെ നിർദേശങ്ങളും ഫിലോസഫിയും ടീമിലേക്കു പകർത്താനും കളിക്കാർ തമ്മിലുള്ള ഫീൽഡിലെ ഒത്തൊരുമയും കൂടാനും ഈ മത്സരങ്ങൾ സഹായികമാവും.
✒️ ~RONIN~
Leave a reply