ഇന്ത്യൻ സൂപ്പർ ലീഗ് വരുന്ന 2021-22 സീസണിൽ വാരാന്ത്യ ഡബിൾ ഹെഡറുകൾക്കായി രാത്രി 9:30 കിക്ക് ഓഫ് സമയം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഐഎസ്എൽ അതിന്റെ ഏഴ് വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് രാത്രിയിലെ വാരാന്ത്യ കിക്ക് ഓഫുകൾക്ക് ശ്രമിക്കുന്നത്.
സാധാരണ വാരാന്ത്യ മത്സരങ്ങൾ വൈകുന്നേരം 7:30 ന് ആരംഭിക്കുമെങ്കിലും, കഴിഞ്ഞ സീസൺ വൈകുന്നേരം 5:30-നു നടത്തിയത് സവിശേഷതയായിരുന്നു. വാരാന്ത്യങ്ങളിലെ ഇരട്ട മത്സരങ്ങൾ ഇപ്പോൾ രാത്രി 9:30 ആകുമ്പോൾ പുത്തൻ അനുഭവങ്ങൾ സമ്മാനിക്കും എന്നതിൽ സംശയമില്ല.
11 ക്ലബുകൾ ഉൾപ്പെടുത്തി 115 മത്സരങ്ങൾ ആകെ ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടാവും.
നവംബർ 19 മുതൽ ആരംഭിക്കുന്ന 2021-22 സീസൺ നടത്താൻ ലീഗ് ഒരിക്കൽ ഗോവയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നവംബർ മുതൽ മാർച്ച് വരെ മൂന്ന് സ്റ്റേഡിയങ്ങളിൽ അടച്ചിട്ട നിലയ്ക്കായിരിക്കും മത്സരങ്ങൾ നടത്തുക.
?️ ~RONIN~
Leave a reply