ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കടുത്ത പോരാട്ടം. ചിരവൈരാഗികളായ എ ടി കെ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാൾ പോരാട്ടം ഇന്ന് രാത്രി 7.30ന് നടക്കും. വർഷങ്ങളായി പകർന്നു പോവുന്ന പാരമ്പര്യത്തിന്റെയും ഭാഗമാണ് ഈ മത്സരം എന്നു പറയേണ്ടിവരും. 100 വർഷത്തിന് മുകളിൽ ചരിത്രമുള്ള ഈ പോരാട്ടം ഏഷ്യയിലെതന്നെ എറ്റവും വലിയതും പഴമയുള്ളതുമായ മത്സരമാണ്. 1921 ആഗസ്റ്റ് 8ന് തുടങ്ങിവച്ച പോരാട്ടം ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ വേദിയിൽ എത്തി നിൽക്കുമ്പോൾ 370 മത്സരങ്ങൾ ഇവർ തമ്മിൽ കളിച്ചിട്ടുണ്ട്.
ഇന്നത്തെ മത്സരത്തിലേക്ക് വരുമ്പോൾ ഈ ചരിത്രത്തിന് അധികം പ്രാധാന്യം ഇല്ല. രണ്ടു ടീമും രണ്ടു തലത്തിൽ നിൽക്കുന്നു. എ ടി കെ മോഹൻ ബഗാൻ ആകട്ടെ സ്ക്വാഡ് ശക്തികൊണ്ടും, തരമൂല്യംകൊണ്ടും എല്ലാം ലീഗ് വിജയിക്കാൻ കെൽപ്പുള്ള ടീമായി മാറിയിരിക്കുന്നു. ശ്രീ സിമന്റ്സ് നയിക്കുന്ന ഈസ്റ്റ് ബംഗാൾ ആകട്ടെ അവസാന നിമിഷം നടത്തിയ ട്രാൻസ്ഫെറുകളിടെ ബലത്തിലാണ് ഇത്രേം വലിയ ഒരു ടൂർണമെന്റിന് പോരാടാൻ ഇറങ്ങുന്നത്. ഇംഗ്ലീഷിലെ ഒരു വാചകം സൂചിപ്പിക്കുന്നതുപോലെ “ബെറ്റർ ലേറ്റ് താൻ നെവർ” എന്നതിനെ അനുസ്മരിക്കുന്നതാണ് ഈസ്റ്റ് ബംഗാളിന്റെ നിലവിലെ സാഹചര്യം.
പുതിയ സീസണിലേക് വരുമ്പോൾ രണ്ടു ടീമുകളും ഓരോ മത്സരം കളിച്ചു കഴിഞ്ഞു. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ രണ്ടിനെതിരെ നാലു ഗോളിന് തോൽപിച്ച ആത്മവിശ്വാസത്തിൽ നിൽക്കുകയാണ് എ ടി കെ മോഹൻ ബഗാൻ. പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനവും. ഈസ്റ്റ് ബംഗാൾ ആകട്ടെ ആദ്യ മത്സരത്തിൽ ജംഷെഡ്പൂർ എഫ് സി ആയിട്ട് സമനില വഴങ്ങി. പോയിന്റ് ടേബിളിൽ ആറാം സ്ഥാനവും. ഇന്നത്തെ മത്സരത്തിലേക് വരുമ്പോൾ എ ടി കെ മോഹൻ ബഗാന് ഒരു മൂൻതൂക്കമുണ്ട് എന്നു തന്നെ പറയേണ്ടി വരും. ബാക്കി പത്രം ഇനി ഫീൽഡിൽ കാണാം.
✒️ ~RONIN~
Leave a reply