സീസണിലെ തങ്ങളുടെ അഞ്ചാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എസ്.സി ഈസ്റ്റ് ബംഗാളിനെ നേരിടും. വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ രാത്രി 7:30യ്ക്കാണ് മത്സരം. ടെക്നിക്കലി ഇത് ഈസ്റ്റ് ബംഗാളിന്റെ ഹോം മത്സരമാണ്.
ജയമറിയാത്ത മൂന്ന് കളികൾക്ക് ശേഷം നാലാം മത്സരത്തിൽ കരുത്തരായ ഒഡിഷ എഫ്.സിയെ തോല്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഈ മത്സരത്തിലേക്കെത്തുന്നത്. എന്നാൽ ഈസ്റ്റ് ബംഗാൾ അവർക്ക് ഒരിക്കലും എളുപ്പമാകില്ല. 4 കളിയിൽ നിന്ന് 5 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
ഒഡിഷയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെ മുട്ടുകാലിനു പരിക്കേറ്റ ഒന്നാം ഗോൾ കീപ്പർ ആൽബിനോ ഗോമെസിന് കുറച്ചധികം കാലം പുറത്തിരിക്കേണ്ടിവരും എന്ന് ക്ലബ് ഇന്നലെയാണ് സ്ഥിരീകരിച്ചത്. പകരക്കാരനായി പ്രഭ്സുഖാൻ സിംഗ് ഗില്ലാണ് കളിക്കളത്തിലെത്തിയത്.
എസ്. സി ഈസ്റ്റ് ബംഗാളാകട്ടെ ഇതുവരെ ഒരു ജയം നേടാൻ കഴിയാത്തതിന്റെ നിരാശയിലാണ്. സീസണിലെ ആദ്യ മത്സരത്തിൽ ജംഷെദ്പൂരിനോട് 1-1 എന്ന സമനിലയിൽ തുടങ്ങിയ അവരുടെ സമ്പാദ്യം രണ്ട് പോയിന്റുകൾ മാത്രമാണ്. എഫ്.സി ഗോവയ്ക്കെതിരായ അവസാനമത്സരത്തിൽ നല്ല പ്രകടനം കാഴ്ചവെച്ചിട്ടും ജയിക്കാനാകാതെ പോയത് മനോളോ ഡയസിനെ ആശങ്കയിലാക്കുന്നുണ്ട്. പോയിന്റ് നിലയിൽ ഏറ്റവും അവസാന സ്ഥാനത്താണ് നിലവിൽ ഈസ്റ്റ് ബംഗാൾ.
- Navya
Leave a reply