പെൺപുലികൾ വീണ്ടും കളിക്കളത്തിലേക്ക്!

ഇന്ത്യൻ സീനിയർ വിമൻസ് ടീമിന്റെ യു.എ.ഇ പര്യടനത്തിന് നാളെ തുടക്കമാകും. പുതുതായി ചുമതലയേറ്റ ഹെഡ് കോച്ച് തോമസ് ഡെന്നർബിയുടെ കീഴിലുള്ള പെൺപുലികളുടെ ആദ്യ മത്സരമാണിത്.

നാളെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് നാഷണൽ ടീമിനെതിരെയാണ് ആദ്യമത്സരം. തുടർന്ന് ഒക്ടോബർ 4ന് ട്യൂണിഷ്യയ്ക്കെതിരെയും വിമൻസ് ടീം മത്സരിക്കും. ശേഷം ബഹ്‌റൈനിലേക്ക് പോകുന്ന ടീം അവിടെനിന്ന് ആതിഥേയരായ ബഹ്‌റൈനെതിരെയും, ചൈനീസ് തായ്പേയ്ക്കെതിരെയും സൗഹൃദമത്സരങ്ങൾ കളിക്കും.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2022 എ.എഫ്.സി വിമൻസ് ഏഷ്യൻ കപ്പിന് മുന്നോടിയായാണ് ഇന്ത്യൻ ടീം സൗഹൃദമത്സരങ്ങൾ കളിക്കുന്നത്. പുതുതായി ചുമതലയേറ്റ കോച്ച് ഡെന്നെർബിയ്ക്കു കീഴിൽ ഒരു മാസത്തോളമായി ഇന്ത്യൻ ടീം ജാർഖണ്ഡിലെ ജംഷെദ്പൂരിൽ പരിശീലനക്യാമ്പ് നടത്തിവരികയായിരുന്നു.

സൗഹൃദമത്സരങ്ങളുടെ ഫിക്സചർ:-

•ഇന്ത്യ vs യു.എ.ഇ – ഒക്ടോബർ 2
•ഇന്ത്യ vs ട്യൂണിഷ്യ – ഒക്ടോബർ 4
•ഇന്ത്യ vs ബഹ്‌റൈൻ – ഒക്ടോബർ 10
•ഇന്ത്യ vs ചൈനീസ് തായ്പേയ് – ഒക്ടോബർ 13

സ്‌ക്വാഡ്:-

അഥിതി ചൗഹാൻ, മൈബം ലിൻതോയ്ങാമ്പി ദേവി, ശ്രേയ ഹൂദ(ഗോൾകീപ്പർസ്)
ദാലിമ ചിബ്ബർ, സ്വീറ്റി ദേവി, ഋതു റാണി, ആശാലത ദേവി, രഞ്ജന ചാനു, മൈക്കൽ കസ്റ്റാൻഹ, മനീഷ പന്ന, അസ്റ്റാം ഒറാഓൻ(ഡിഫെൻഡേഴ്‌സ്)
സംഗീത ബാസ്ഫോർ, ഇന്ദുമതി കതിരേശൻ, സഞ്ജു യാദവ്, മാർട്ടിന തോക്ചോം (മിഡ്‌ഫീൽഡേഴ്‌സ്)
ദാങ്മെയ് ഗ്രേസ്, അഞ്ജു തമാങ്, സന്ധ്യ രംഗനാഥൻ, സൗമ്യ ഗുഗുലോത്, മനീഷ കല്യാൺ, സുമതി കുമാരി, പ്യാരി ക്സാക്സ, രേണു(ഫോർവേഡ്സ്)

ഹെഡ് കോച്ച്:- തോമസ് ഡെന്നെർബി

  • ~Navya Chirakkal
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply