ഇന്ത്യയ്ക്ക് തകർപ്പൻ ജയം

സൗഹൃദമത്സരത്തിൽ ഇന്ത്യൻ പെൺപുലികൾ യു. എ. ഇക്കെതിരെ തകർപ്പൻ ജയം നേടി(4-1). യു.എ.ഇ എഫ്.എ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് കാണികൾക്കോ, മീഡിയയ്ക്കോ അനുമതി ഉണ്ടായിരുന്നില്ല.

മനീഷ കല്യാൺ, പ്യാരി ക്സാക്സ, സ്വീറ്റി ദേവി എന്നിവർ ആദ്യ പകുതിയിൽ ഗോളുകൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടെ നേടി അഞ്ജു തമാങ് ഗോൾ പട്ടിക തികച്ചു. പുതുതായി ചുമതലയേറ്റ ഹെഡ് കോച്ച് തോമസ് ഡെന്നെർബിയ്ക്ക് കീഴിലുള്ള ആദ്യ മത്സരം തന്നെ ജയിച്ചു തുടങ്ങിയിരിക്കുകയാണ് ഇന്ത്യൻ വനിതാ ടീം. ഇതോടൊപ്പം യു.എ.ഇക്കെതിരായ ഈ വിജയം 2021ലെ ടീമിന്റെ ആദ്യ ജയം കൂടെയാണ്.

2022ൽ നടക്കുന്ന എ.എഫ്.സി വിമൻസ് ഏഷ്യൻ കപ്പിന് മുന്നോടിയായാണ് ഇന്ത്യൻ ടീം സൗഹൃദമത്സരങ്ങൾ കളിക്കുന്നത്. ഒക്ടോബർ 4ആം തീയതി ട്യൂണിഷ്യക്കെതിരെയാണ് അടുത്ത മത്സരം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply