26 നവംബർ 2021 ഇന്ത്യൻ ഫുട്ബോളിന് വളരെ ചരിത്ര പ്രാധാന്യമുള്ള ദിനമാണ്.
ഫിഫ ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുള്ള ബ്രസീലിനെതിരെ ഇന്ത്യയുടെ പെൺകടുവകൾ അങ്കം കുറിക്കുന്നു. അടുത്ത വർഷം നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് തോമസ് ഡെന്നർബി പരിശീലിപ്പിക്കുന്ന ഇന്ത്യൻ വിമൻസ് ടീം ചതുർ രാഷ്ട്ര ടൂർണമെന്റിൽ ബ്രസീലിനെ നേരിടുന്നത്.
ബ്രസീലിലെ ആമസോണിയ ജില്ലയുടെ തലസ്ഥാന നഗരമായ മനൗസിലാണ് മത്സരങ്ങൾ നടക്കുന്നത്. ചിലിയും വെനസ്വേലയുമാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ. ഫിഫ റാങ്കിങ്ങിൽ അമ്പത്തിയേഴാം സ്ഥാനത്തുള്ള ഇന്ത്യയെക്കാൾ മുന്നിലുള്ള ഈ രാജ്യങ്ങളുമായി ഏറ്റുമുട്ടുന്നത് ഇന്ത്യൻ താരങ്ങൾക്ക് തങ്ങളുടെ ബലം പരിശോധിക്കാനുള്ള മികച്ച ഒരു അവസരമായിരിക്കും . മാർത്തയെ പോലുള്ള സൂപ്പർ താരങ്ങൾക്കെതിരെ ഇന്ത്യൻ പെൺകടുവകൾ പന്ത് തട്ടുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്.
ഫിക്സ്ചർ :
▪️ഇന്ത്യ vs ബ്രസീൽ
26 നവംബർ, 6:30am IST
▪️ ഇന്ത്യ vs ചിലി
29 നവംബർ, 2:30am IST
▪️ ഇന്ത്യ vs വെനസ്വേല
2 ഡിസംബർ, 2:30am IST
സ്ക്വാഡ് :
▪️ഗോൾകീപ്പർസ് :
അദിതി ചൗഹാൻ, എം ലിന്തോയിങംബി ദേവി, സൗമിയ നാരായണസാമി.
▪️ഡിഫൻഡർസ്:
ദാലിമ ചിബ്ബർ, സ്വീറ്റി ദേവി, റിതു റാണി, ആശാലതാ ദേവി, മനീസ പന്ന, ഷിൽക്കി ദേവി, രഞ്ജന ചാനു, W ലിന്തോയിങ്കംബി ദേവി.
▪️മിഡ്ഫീൽഡർസ്:
ഇന്ദുമതി കതിരേശൻ, സഞ്ജു, അഞ്ജു തമാങ്, മാർട്ടിന തോക്ചോം, കാർത്തിക അംഗമുത്തു, കമലാ ദേവി.
▪️ ഫോർവാഡ്‌സ്:
മനീഷ കല്യാൺ, പ്യാരി സാക്‌സ, രേണു, ഡാങ്‌മെയി ഗ്രേസ്, സൗമ്യ ഗുഗുലോത്ത്, മാരിയമ്മാൾ ബാലമുരുകൻ.
~Jumana Haseen K
Leave a reply