കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി വിങ്ങർ മുംബൈ സിറ്റിയിലേക്കോ ഈസ്റ്റ് ബംഗാളിലേക്കോ എന്ന് സൂചന

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം പ്രശാന്ത് മോഹൻ കേരളാ ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുന്നു. 2023 വരെ നിലവിൽ ക്ലബുമായി കരാറുള്ള താരം ലോൺ അടിസ്ഥാനത്തിൽ പോകാനാണ് സാധ്യത. ബ്രസീലിയൻ താരം നെയ്മറെ ഏറെ ഇഷ്ടപ്പെടുന്ന പ്രശാന്ത് റൈറ്റ് വിങ്ങറായും റൈറ്റ് ബാക്കായും കളിക്കാൻ കഴിയുന്ന താരമാണ്. കളിയുടെ മുഴുവൻ സമയവും അദ്ധ്വാനിച്ചു കളിക്കുന്ന ഒരു താരമാണ് പ്രശാന്ത്. ചടുലമായ പല നീക്കങ്ങളും നടത്തുമെങ്കിലും അതിൽ ഭൂരിഭാഗവും അലക്ഷ്യമായി പോവുന്നതാണ് പ്രശാന്തിന്റെ പോരായ്മ. AIFF ന്റെ എലൈറ്റ് അക്കാഡമിയിൽ പരിശീലനം നേടിയിട്ടുണ്ട്. കൂടാതെ DSK ശിവാജിയൻസിന്റെയും ഭാഗമായിരുന്നു പ്രശാന്ത്. ISL മൂന്നാം സീസണിലാണ് പ്രശാന്ത് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തുന്നത്. എന്നാൽ ആ സീസണിൽ ഒരു മത്സരത്തിൽ പോലും താരത്തിന് കളിക്കളത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല. പിന്നീട് 2017ൽ ചെന്നൈ സിറ്റിയിലേക്ക് ലോണിൽ പോയ താരം സാമാന്യം ബേധപെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ജനുവരി 12 നു ചെന്നൈ സിറ്റിയുമായി കരാർ ഒപ്പിട്ട താരത്തിന്റ കരിയറിലെ ആദ്യ ഗോൾ പിറന്നത് മാർച്ച് 12നു ഇന്ത്യൻ ഫുട്ബോളിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെതിരെയായിരുന്നു. പ്രശാന്ത് കളിയുടെ തൊണ്ണൂറ്റി രണ്ടാം മിനിറ്റിൽ നേടിയ ഗോൾ ചെന്നൈ സിറ്റിക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

നാലാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയ താരങ്ങളിൽ ഒരാളായിരുന്നു പ്രശാന്ത്. ആദ്യ മത്സരത്തിൽ ATKയ്ക്കെതിരെ കളിയുടെ 80ം മിനിറ്റിലാണ് പ്രശാന്തിന്റെ ISL അരങ്ങേറ്റം. കേരളാ ബ്ലാസ്റ്റേഴ്സിനു വേണ്ടി 2018ൽ നടന്ന സൂപ്പർ കപ്പിൽ നെരോക്കയ്ക്കെതിരെ ഗോളും നേടിയിട്ടുണ്ട്. എന്നാൽ ആ മത്സരം കേരളാ ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. 2018-19 സീസണിൽ ക്ലബ്ബിനായി 11 മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തിന് സാധിച്ചു. തൊട്ടടുത്ത സീസണിലും ക്ലബ്ബിനായി 12 മത്സരങ്ങൾ കളിച്ച താരം നിർണായക അസിസ്റ്റുകളും നൽകിയിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സിനായി സൂപ്പർ കപ്പിലുൾപ്പടെ 46 മത്സരങ്ങൾ കളിച്ച താരം 1 ഗോളും 2 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

നിലവിൽ സെപ്റ്റംബർ 5 നു തുടങ്ങുന്ന ഡ്യുറൻഡ് കപ്പിനായി കൊച്ചിയിൽ തയ്യാറെടുക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. മഹേഷ് നോറം, ശുഭ ഘോഷ് എന്നിവർ ലോൺ അടിസ്ഥാനത്തിൽ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയിരുന്നു. ഇവരെ കൂടാതെ 3 പേരെ കൂടി ഒഴിവാക്കിയാകും കേരളാ ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയിലേക്ക് തിരിക്കുക. കൂടാതെ മറ്റൊരു വിങ്ങറായ സത്യാസെൻ സിങ് മുംബൈ സിറ്റിയിലേക്ക് പോകാൻ സാധ്യതകൾ ഏറെയാണ്. അങ്ങനെ വന്നാൽ സ്വാപ്പ് ഡീലിന്റെ ഭാഗമായി മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ജാക്കിചാന്ദ് സിങ് ടീമിലെത്തും.

ട്രാൻസ്ഫർ വിൻഡോ ഇന്ന് രാത്രിയോടെ അവസാനികുന്നതിനാൽ ഏത് നിമിഷവും ഏത് ഡീലും മാറിമറിയാൻ സാധ്യതയുണ്ട്

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply