ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം സമനില!

സാഫ് കപ്പ്‌ ഫുട്ബോളിൽ ഇന്ത്യൻ ടീം തുടർച്ചയായി രണ്ടാം സമനില വഴങ്ങി (0-0). ഫിഫ റാങ്കിങ്ങിൽ ഒരുപാട് പുറകിലുള്ള ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യ ഗോൾരഹിത സമനില വഴങ്ങിയത്.

ഭാവനാസമ്പന്നമായ നീക്കങ്ങളൊന്നും കാണാതിരുന്ന മത്സരത്തിൽ ലക്ഷ്യത്തിലേക്ക് ഒരുതവണ മാത്രമേ ഇന്ത്യൻ ടീമിനു ഉന്നം വെയ്ക്കാനായുള്ളൂ. മുന്നേറ്റനിരയും മധ്യനിരയും തീർത്തും നിറം മങ്ങിയ മത്സരത്തിൽ ഒരു നല്ല ഷോട്ട് പോലും എടുക്കാനാകാതെ ഇന്ത്യൻ ടീം വിഷമിച്ചു. മറുപുറത്ത് 205ആം റാങ്കിങ്ങിലുള്ള ശ്രീലങ്കയും കാര്യമായ മുന്നേറ്റങ്ങൾക്കൊന്നും മുതിർന്നില്ലെങ്കിലും സമനില നേടിയെടുക്കുന്നതിൽ വിജയിച്ചു.

രണ്ട് കളികളിൽനിന്നായി രണ്ട് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ ടീം. ഒക്ടോബർ 10 ഞായറാഴ്ച നേപ്പാളിനെതിരെയാണ് ഇന്ത്യൻ ടീമിന്റെ അടുത്ത മത്സരം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply