കോഴിക്കോട് സ്വദേശിയും ഗോൾ കീപ്പറും ആയ ഷിബിൻ രാജ് ശ്രിനിധി എഫ് സിയിൽ ഒരു വർഷത്തേക്ക് സൈൻ ചെയ്തു. കഴിഞ്ഞ വർഷം ഗോവൻ ക്ലബ് ചർച്ചിൽ ബ്രദേഴ്സിനു വേണ്ടി കളിച്ചിരുന്നു. ചർച്ചിൽ ബ്രദേഴ്സിന് വേണ്ടി 8 മത്സരം കളിച്ചിരുന്നു. അടുത്ത വർഷം ഐ ലീഗിൽ അരങ്ങേറ്റം നടത്താൻ ഇരിക്കുന്ന ക്ലബ് ആണ് ശ്രിനിധി എഫ് സി. കേരള ബ്ലാസ്റ്റേഴ്സിലും, ഗോകുലം കേരളയിലും ഷിബിൻ കളിച്ചിട്ടുണ്ട്. എയർ ഫോഴ്സ് താരമായിരുന്ന ഷിബിൻ മോഹൻ ബഗാൻ ക്ലബിന് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. സർവീസിന് ഒപ്പം സന്തോഷ് ട്രോഫിയും നേടിയിട്ടുണ്ട്.
ഞങ്ങളുടെ പ്രതിനിധി സ്നേഹ വി മാത്യു , ഷിബിൻ ആയി നടത്തിയ അഭിമുഖം ⬇️
?ഗോൾ കീപ്പിങ് കരിയർ തിരഞ്ഞെടുക്കാൻ ഉള്ള കാരണം എന്താണ്?
ഫുട്ബോളിൽ പേര് കെട്ട ക്രിസ്റ്റ്യൻ ഹൈ സ്കൂൾ കോഴിക്കോട്ടാണ് ആണ് ഞാൻ പഠിച്ചത്. ഇൻ്റർ ക്ലാസ്സ് ടൂർണമെൻ്റിൽ കഴിവ് തെളിയിച്ച കുട്ടികളെ സ്കൂൾ തലത്തിലേക്ക് തിരഞ്ഞെടുക്കും അങ്ങനെയാണ് ഗോൾ.എല്ലാവരെയും പോലെ ഗോൾ അടിക്കാൻ ആണ് കൂടുതൽ താല്പര്യം. പക്ഷേ ടീമിൽ ഇടം നേടണമെങ്കിൽ ഗോൾ കീപ്പർ ആയി തുടരണം എന്ന് ക്യാപ്റ്റൻ പറഞ്ഞു.അതായിരുന്നു ഗോൾ കീപ്പിങ് കരിയർ തുടക്കം. ഒരു ടീമിൻ്റെ റിസൾട്ട് വരെ മാറ്റി മറിക്കാൻ കഴിവുള്ള പൊസിഷൻ ആണ് ഗോൾ കീപ്പിങ്.
?ഇത്രയും നാൾ കളിച്ചതിൻ്റെ എക്സ്പീരിയൻസിൽ അടുത്ത സീസൺ മറ്റൊരു ക്ലബ്ബിൽ ആണല്ലോ അതിൻറെ പ്രതീക്ഷകൾ എന്തൊക്കെയാണ്?
എന്നെ സംബന്ധിച്ച് അടുത്ത സീസൺ ഒരു പുതിയ ടീം ആണ് അതുപോലെ ടീമും പുതിയതാണ്.ഏതൊരു പ്ലെയറിൻ്റെയും ടീം മാനേജ്മെൻ്റെയും ആദ്യത്തെ ലക്ഷ്യം ചാംപ്യഷിപ്പ് നേടുക എന്നതാണ്. എൻ്റെ ഒരു പ്രതീക്ഷ എന്ന് പറയുന്നത് പ്ലേടൈം കിട്ടി ചാമ്പ്യൻസ് ആവുക എന്നതാണ്. കോച്ചിനെ മനസ്സിലാക്കി, പ്ലയിങ് 11 ഉറപ്പ് വരുത്തണം. അതോടൊപ്പം നമുക്ക് എന്തെങ്കിലും കുറവ് ഉണ്ടെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ പരിശീലിച്ചു കോച്ചിന് സംതൃപ്തി കൊടുക്കുക.
?ഇതുവരെയുള്ള താങ്കളുടെ പ്ലെയിൻ കരിയറിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ഫുട്ബോൾ പ്രൊഫഷണൽ ആരാണ്?
ജിയാൻലൂയിഗി ബഫൺ
?ഐ ലീഗിൽ ഒരുപാട് മത്സരങ്ങൾ കളിച്ച കഴിവ് തെളിയിച്ച ഒരു കളിക്കാരൻ ആണ് താങ്കൾ എന്നാൽ ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചില്ല ഇനിയും ഐഎസ്എല്ലിൽ കളിക്കാൻ ഒരു അവസരം ലഭിച്ചാൽ തിരഞ്ഞെടുക്കമോ അതോ മുന്നോട്ടു പോകാനാണോ താൽപര്യം?
ഐ എസ് എല്ലിൽ നിന്ന് ഓഫർ ലഭിച്ചാൽ തീർച്ചയായും പോകും. പക്ഷേ പ്ലെയിങ് ടൈം കിട്ടണമെന്ന് മാത്രം. അത് ഐ ലീഗിൽ ആണെങ്കിലും അങ്ങനെ തന്നെ.ഗോകുലത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തപ്പോൾ
ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. പക്ഷേ എൻ്റെ പെർഫോർമൻസ് കാണിക്കാൻ ഒരു അവസരം ലഭിച്ചില്ല.അവസാനകളി വരെ ഞാൻ അവസരം കിട്ടും എന്ന് പ്രതീക്ഷിച്ചു അതിൽ എനിക്ക് ഒരുപാട് വിഷമം ഉണ്ടായി എന്നത് സത്യമാണ്.
?നിലവിൽ ഇന്ത്യൻ നാഷണൽ ടീമിലും ഇന്ത്യയിലും ഒരുപാട് ഗോൾകീപ്പർ വളർന്നു വന്നിരിക്കുന്നു.ഏതൊരു ഫുട്ബോൾ പ്ലെയർ നെപ്പോലെ തന്നെയും നാഷണൽ ജേഴ്സി അണിയാൻ അവസരം നോക്കുന്നു എങ്കിൽ എങ്ങനെ അവിടെ എത്തിച്ചേരാൻ സാധിക്കും എന്ന് താങ്കൾക്ക് തോന്നുന്നത്?
നിലവിൽ ഇന്ത്യൻ ഗോൾ കീപ്പർ എല്ലാവരും തന്നെ ഔട്ട് സ്റ്റാൻഡിംഗ് പെർഫോർമൻസ് ആണ് കാഴ്ചവെച്ച് കൊണ്ട് ഇരിക്കുന്നത്. അവരെ ഒക്കെ മറികടന്ന് അവസരം ലഭിച്ചാൽ അതൊരു സ്വപ്നം തന്നെയാണ്. അതിന് വേണ്ടി പരിശ്രമിക്കണം എന്ന് എൻ്റെ മനസ്സിൽ ഉണ്ട്. അതിനു വേണ്ടി ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ച വെക്കും.
?മികച്ച ഫാൻ ബേസ് ഉള്ള ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ടല്ലോ ഫാൻസിനെ ഭാഗത്തുനിന്നുള്ള പ്രഷറിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഫാൻസ് ഒരു പ്രഷർ ആയിട്ട് ഒരിക്കലും തോന്നിയിട്ടില്ല. മറിച്ച് എൻ്റെ ഒരു കാഴ്ചപ്പാടിൽ മോട്ടിവേഷൻ തന്നെയാണ്.
?ഫുട്ബോൾ കരിയറിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവം പങ്കു വയ്ക്കാമോ?
2011ൽ എയർ ഫോഴ്സിൽ ജോയിൻ ചെയ്യുന്നതിന് മുമ്പ് ഗോവയിൽ അണ്ടർ 19 ഇന്ത്യൻ ക്യാമ്പിൽ ഞാൻ ഉണ്ടായിരുന്നു. അതിന് ശേഷം ജോബ് ഓഫർ കിട്ടിയതിനെ തുടർന്ന് വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ജോലിയിൽ പ്രവേശിച്ചു. അതെ തുടർന്ന് ക്ലബിൽ കളിക്കണം എന്ന ആഗ്രഹം ഞാൻ ഗോവയിൽ ഉപേക്ഷിച്ചു. സന്തോഷ് ട്രോഫി, സർവീസ് എന്നി ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. എയർ ഫോഴ്സിൽ നിന്ന് ആദ്യമായാണ് ഒരു പ്ലയർനെ പുറത്ത് കളിക്കാൻ അനുവദിക്കുന്നത്. അത് എനിക്ക് മറക്കാൻ കഴിയാത്ത അനുഭവം ആയിരുന്നു. ഐ ലീഗും, ഐ എസ് എല്ലും അനുഭവിച്ച് അറിയാൻ കഴിഞ്ഞു. അതിന് അവസരം ഒരുക്കി തന്ന ഇന്ത്യൻ എയർ ഫോഴ്സിനോട് ഞാൻ ഒരുപാട് കടപെട്ടിരിക്കുന്നു.
?ഗോൾ കീപ്പിങ് മേഖലയിലേക്ക് വരുന്ന കുട്ടികളോട് എന്താണ് പറയാനുള്ളത്?
എനിക്ക് പറയാൻനുള്ളത് നന്നായി ഹാർഡ് വർക്ക് ചെയ്യുക. അതോടൊപ്പം തന്നെ ക്ഷമയും വേണം. നമ്മുടെ അവസരത്തിനായി കാത്തിരിക്കണം.നല്ല പെർഫോർമൻസ് കാഴ്ച വെച്ചാൽ മാത്രമേ നല്ല അവസരങ്ങൾ കിട്ടുകയുള്ളൂ. നമ്മുക്ക് കിട്ടുന്ന ചാൻസ് മുതലെടുക്കാൻ ശ്രമിക്കുക അതാണ് ഏതൊരു ഗോൾ കീപ്പറുടെ ആദ്യ കടമ്പ.
?ഇന്ത്യയിലെ ടോപ് ഡിവിഷൻ ലീഗുകൾ ആണല്ലോ ഐ എസ് എല്ലും ഐ ലീഗും ഇവ തമ്മിൽ എന്തൊക്കെ വ്യത്യാസങ്ങൾ ഉള്ളതായി തോന്നിയിട്ടുണ്ട്?
ഐഎസ്എൽ , ഐ ലീഗ് തമ്മിൽ വ്യത്യാസമുണ്ട്.എൻ്റെ കാഴ്ചപ്പാടിൽ ഐ എസ് തുടങ്ങി സെക്കൻ്റ് സീസൺ ആയപ്പോൾ ഞാൻ മോഹൻ ബാഗനിൽ ആയിരുന്നു. ആ സമയത്തു ഐ ലീഗ്, ഐ എസ്എൽ ഫോറിനേഴ്സ് എല്ലാവരും ഒരുപോലെ ആയിരുന്നു. വലിയ മാറ്റങ്ങൾ ഉള്ളതായി തോന്നിയിരുന്നില്ല. പക്ഷേ ഇപ്പോഴത്തെ സ്ഥിതി അങ്ങനെ അല്ല, ഐഎസ്എൽ ഫോറിനേഴ്സിൻ്റെ സ്റ്റൻ്റർഡ് കൂടി അതോടൊപ്പം സ്പീഡും. മാനേജ്മെൻ്റ് , മീഡിയ, എന്നിവയിൽ എല്ലാം ഇന്ത്യൻ സൂപ്പർ ലീഗ് കുറച്ച് കൂടി എക്സ്പോക്ഷർ ആയി മാറി
Leave a reply