ഇറാൻ വേൾഡ് കപ്പ് താരം ഇന്ത്യയിലേക്ക് ; ടീമുകളുമായി പ്രാരംഭഘട്ട ചർച്ചകൾ പുരോഗമിക്കുന്നു.

റീസാ ഗൂച്ചനെഹാദ് നൗർനിയ എന്ന ഗുച്ചി ഐ.എസ്.എല്ലിലേക്ക് എത്തുമെന്ന് സൂചന. 33 വയസ്സുകാരനായ ഇറാൻ മുന്നേറ്റ താരം അവസാനമായി കളിച്ചത് ഡച്ച് ഫസ്റ്റ് ഡിവിഷൻ ടീമായ സുവോലക്ക് വേണ്ടിയാണ്. നിലവിൽ ടീമുമായി കരാർ അവസാനിച്ച താരത്തെ സ്വന്തമാക്കാൻ ഐ.എസ്.എൽ ഉൾപ്പെടെ പല ലീഗുകളിലെ ടീമുകളും ശ്രമം നടത്തുന്നുണ്ട്.

നീണ്ട പതിനാറ് വർഷത്തെ ഫുട്ബോൾ പരിചയ സമ്പത്തുള്ള ഗുച്ചി യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. നെതർലാൻഡ് ദേശിയ ടീമിന്റെ ജൂനിയർ ടീമുകൾക്കായി കളിച്ച താരം പിന്നീട് ഇറാൻ ദേശിയ ടീമിന് വേണ്ടി നാൽപ്പതിൽ കൂടുതൽ മത്സരങ്ങൾക്ക് ബൂട്ടണിഞ്ഞിട്ടുണ്ട്. 2014,2018 ഫിഫ വേൾഡ് കപ്പിലും, 2015 എ.എഫ്.സി ഏഷ്യൻ കപ്പിലും ഇറാനുവേണ്ടി ഗുച്ചി കളിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ പല ഐ.എസ്.എൽ ടീമുകളും ഏഷ്യൻ താരത്തിനായുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ് ഗുച്ചി ഇന്ത്യയിലേക്ക് എത്തുമെന്ന സൂചനകൾ വന്നു തുടങ്ങിയിരിക്കുന്നത്. ചില ടീമുകളുമായി പ്രാരംഭഘട്ട ചർച്ചകൾ ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതി ചർച്ചയിൽ ഉണ്ടായിട്ടില്ല. എന്നാൽ മറ്റു വിദേശ ലീഗുകളിൽ നിന്നും താരത്തിന് ഓഫർ ഉണ്ടെന്നാണ് കിട്ടുന്ന വിവരം.

  • – എസ്.കെ.
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply