ഇഷാൻ പണ്ഡിറ്റ FC ഗോവയുമായുള്ള കരാർ 2023വരെ നീട്ടി

ഇന്ത്യൻ താരം ഇഷാൻ പണ്ഡിറ്റ(23) FC ഗോവയുമായുള്ള കരാർ 2023വരെ നീട്ടി. ISL ന്റെ ഏഴാമത്തെ സീസണിൽ ആണ് ഈ ഇന്ത്യൻ താരം സ്പാനിഷ് ഫുട്ബോൾ ടീം ആയ ലോർക്കയിൽ നിന്നും FC ഗോവയിലെത്തുന്നത്. തന്റെ ISL ലെ ആദ്യ സീസണിൽ തന്നെ 11മത്സരങ്ങളിൽ നിന്നും 4 ഗോളുകൾ ആണ് താരത്തിന്റെ സംഭാവന.

കേവലം 11മത്സരങ്ങളിൽ കുറച്ചു സമയം മാത്രം കളത്തിൽ ഇറങ്ങി ഗോളുകൾ അടിച്ചു കൂട്ടി ഗോവയുടെ ‘സൂപ്പർ സബ്’ എന്ന പേരും ഒരു സീസൺ കൊണ്ട് താരത്തിനു നേടാൻ സാധിച്ചു.

ISL ലെ മികച്ച പ്രകടനത്തിന്റെ ഫലമായി 2021 ൽ ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടുകയും രണ്ടു രാജ്യാന്തര മത്സരങ്ങൾ കളിക്കുവാനും താരത്തിനു അവസരം ലഭിച്ചു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply