‘തുപ്പൽ പ്രയോഗം’ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്.

ഒഡീഷ താരത്തിനെതിരെ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ സമീപിച്ചു. ഒഡീഷ എഫ്.സിയുടെ മലേഷ്യൻ താരം ലിറിഡോൺ ക്രാൻസിക്കിക്കെതിരെയാണ് പരാതി. കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്.സിയും ഏറ്റുമുട്ടിയ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജെസ്സെൽ കാർനെയ്‌റോക്കെതിരെ ലിറിഡോൺ ക്രാൻസിക്കി തുപ്പി എന്നതാണ് പരാതി.

മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളിന്റെ ലീഡ് സ്വന്തമാക്കിയതിന് പിന്നാലെയാണ് സംഭവം. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ രണ്ടാം ഗോൾ ആഘോഷിച്ചുകൊണ്ടിരിക്കെ റഫറിയുടെ ശ്രദ്ധയിൽപ്പെടാതെയാണ് ലിറിഡോൺ ജെസ്സെലിനുനേരെ തുപ്പിയത് എന്നാണ് റിപ്പോർട്ടുകൾ. ഒഡീഷ താരത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ സമീപിച്ചിരിക്കുന്നത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply