തുറന്ന ബസ്സിൽ വസ്ത്രമഴിച്ചു ചുറ്റും; പക്ഷെ ചാമ്പ്യൻസ് ലീഗിൽ ഇതുപോലെ സംഭവിക്കണം: മോഡൽ.

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബ്ബ് നാപോളി കിരീടം നേടിയാൽ തുറന്ന ബസ്സിൽ വസ്ത്രമഴിച്ചു നഗ്നയായി യാത്ര ചെയ്യുമെന്ന് ഇറ്റാലിയൻ മോഡൽ പൗള സൗലിന. 15 പോയിന്റ് മുൻതൂക്കത്തോടെ ഇറ്റാലിയൻ സീരി-എ കിരീടത്തിലേക്കുള്ള കുതിപ്പിലാണ് നാപോളി, ഇതേ പ്രകടനം ചാമ്പ്യൻസ് ലീഗിലും തുടർന്ന് ടീം കിരീടം നേടിയാലാണ് 33കാരി തന്റെ ആരാധകർക്കായി ഈ ഓഫർ മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇതിനായി ബസ്സ് വാടകയ്‌ക്കെടുത്ത് നഗരം ചുറ്റാൻ താൻ തയ്യാറാണെന്നും, അല്ലെങ്കിൽ ബസ്സ് സ്പോൺസർ ചെയ്യാൻ ആളുകളെ കണ്ടെത്തുമെന്നും ഡെയിലി സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പൗള വ്യക്തമാക്കി. ചാമ്പ്യൻസ് ലീഗിൽ പ്രിക്വാർട്ടർ മത്സരത്തിന്റെ ആദ്യ പാദത്തിൽ ഫ്രാങ്ക്ഫുർട്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തതോടെ ക്വാർട്ടർ ഫൈനലിന്റെ പടിവാതിലിലാണ് ഇപ്പോൾ നാപോളി. ഇതോടെ ചാമ്പ്യൻസ് ലീഗിലെ വമ്പൻ ടീമുകളെ ഒക്കെ തകർത്ത് നാപോളി കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് മോഡലിന്റെ ആരാധകർ ഇപ്പോൾ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
1
+1
0

Leave a reply