“ആരാധകർ സമ്മർദ്ദമല്ല, പ്രചോദനം”: ഇവാൻ വുകോമനോവിച്ച്.

ഏറെ ആരാധകരുടെ പിന്തുണയുള്ളത് കേരള ബ്ലാസ്റ്റേഴ്സിന് സമ്മർദ്ദമല്ലെന്നും മറിച്ച് ആരാധകർ പ്രചോദനമാണെന്നും മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ടീം വിജയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും, ടീമിൽ എത്തുന്ന വിദേശ താരങ്ങൾക്ക് പോലും ഈ ടീമിൽ നിന്നും ആരാധകർ ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ ആരാധകർ ഒരിക്കലും സമ്മർദ്ദമല്ലെന്നും, അവർ എപ്പോഴും പ്രചോദനമാണ് നൽകുന്നതെന്നും കോച്ച് വ്യക്തമാക്കി.

ആരാധകരുടെ പിന്തുണയിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ ഇവാൻ, ഇന്ത്യയിലെത്തിയതുമുതൽ ആരാധകർ നൽകുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും, ആരാധകരെ സന്തോഷിപ്പിക്കാനുള്ള പ്രകടനം ടീം കാഴ്ചവെക്കുമെന്നും കൂട്ടിച്ചേർത്തു. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇവാൻ വുകോമനോവികച്ച് ആരാധകരെപറ്റി പ്രതികരിച്ചത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply