ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ ഏഴു സീസണുകളിലും ആരാധകർക്ക് നിരാശ സമ്മാനിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സീസണിന് വേണ്ടി മികച്ച മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വർഷത്തെ ലക്ഷ്യങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച്.
“ഈ വർഷത്തെ ലക്ഷ്യത്തെക്കുറിച്ചു പറയാം. ഞങ്ങളുടെ ലക്ഷ്യം ടീമിനു ശക്തമായ അടിത്തറയുണ്ടാക്കുക എന്നതാണ്. ജയം കൊതിക്കുന്ന, അതിനായി പൊരുതുന്ന മനോഭാവമുള്ള ചെറുപ്പക്കാരാണ് ആ അടിത്തറ. അവരുടെ കരുത്തിന്റെ അടിത്തറയുള്ള ടീമാണു നമുക്കുവേണ്ടത്. അതിനു സമയമെടുക്കും. മാസങ്ങളെടുക്കും. വസ്തുതകൾ മറക്കരുത്. കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയുടെ താഴേത്തട്ടിൽനിന്നു രണ്ടാമതായിരുന്നു ബ്ലാസ്റ്റേഴ്സ്. അതൊരു വസ്തുതയാണ്. ഫുട്ബോളിന്റെ സ്വാഭാവികമായ പരിതസ്ഥിതിയിൽ ഏറ്റവും അടിയിലുള്ള ടീം കയറിവരണമെങ്കിൽ കഠിനാധ്വാനം മാത്രമേയുള്ളൂ മാർഗം. കുറുക്കുവഴികളില്ല. എല്ലാവർക്കും ജയം വേണം. നിങ്ങൾക്കും വേണം, എനിക്കും വേണം. ക്വാളിറ്റിയുള്ള കായികതാരങ്ങൾ ഒരിക്കലും ജയത്തിലേക്കു കുറുക്കുവഴി തേടാറില്ല. നാളെ ഞാൻ കപ്പടിക്കും എന്ന് ക്വാളിറ്റിയുള്ള താരങ്ങൾ പറയാറില്ല.”
“നമുക്ക് നല്ല യുവതാരങ്ങളുണ്ട്. ഐഎസ്എൽ കളിക്കാത്തവരും ആ കൂട്ടത്തിലുണ്ട്. ടീമിനെ പടുത്തുയർത്തുക എന്ന പ്രോസസിൽ അവരും പങ്കാളികളാണ്. അവർ ഉയർന്ന തലത്തിൽ കളിക്കാൻ പഠിച്ചുവരണം. സമയമെടുക്കും. പരിശീലനമത്സരങ്ങളിൽപ്പോലും തോൽവി ഇഷ്ടമില്ലാത്തയാളാണു ഞാൻ. പക്ഷേ പ്രോസസിന്റെ ഭാഗമായി യുവാക്കൾ കളിക്കുമ്പോൾ ജയിക്കണമെന്നില്ല. പരിശീലന മത്സരങ്ങളിലെ തോൽവി പഠനത്തിന്റെ ഭാഗമാണ്. റോജർ ഫെഡററുടെ ബാക്ക് ഹാൻഡ് ഷോട്ടുകൾ ഏതാനും മാസംകൊണ്ട് ഉണ്ടായതല്ല. പരിശീലിച്ചു നേടിയതാണ്.”
മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് വുക്കൊമനോവിച്ചിന്റെ പ്രതികരണം.
ആരാധകർ രക്ഷകനായി കാണുന്നു, പക്ഷെ എനിക്ക് പറയാനുള്ളത് ഇതാണ് | ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ.
Read more? https://t.co/WqiqzJVJ2o
— ZilliZ (@zillizsng) October 9, 2021
✍? എസ്.കെ.
Leave a reply