അങ്ങ് ഉക്രൈനിൽ നിന്ന് ഒരു വെടിയുണ്ട, അവൻ പേര്‌ ഇവാൻ കലിയുഷ്‌നി

Ivan Kaliuzhnyi of Kerala Blasters FC and Rahul Kannoly Praveen of Kerala Blasters FC celebrates a goal during match 1 of the HERO INDIAN SUPER LEAGUE 2022 played between Kerala Blasters FC and East Bengal FC at the Jawaharlal Nehru Stadium, Kochi in India on 07th October 2022. Photo: R. Parthibhan/Focus Sports/ ISL

10 മിനിറ്റ്…. വെറും പത്തേ പത്ത് മിനിറ്റ്…. തന്റെ ആരാധകർക്കിടയിലും ടീമിനീടയിലും വെറും പത്ത് മിനിറ്റ് കൊണ്ട് തന്റെ പുതിയ ക്ലബ്ബിന് വേണ്ടി ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ പറ്റും.ഈസ്റ്റ് ബംഗാളിനെതിരായ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനായി പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കലിയുസ്‌നി 2 ഓൺ ഷോട്ട് ടാർഗറ്റ് എടുക്കുകയും അത് രണ്ടും ഗോൾ ആയി മാറുകയും ചെയ്തു.

 

80ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഇവാൻ തൊട്ട് അടുത്ത നിമിഷം തന്നെ കേരളത്തിനായി തന്റെ ആദ്യ ഗോൾ നേടി.ഗ്രൗണ്ടിന്റെ മധ്യത്തിൽ ഇടതു ഭാഗത്തുനിന്ന് പന്തെടുത്ത് യുക്രെയ്ൻ താരം ഇവാൻ കല്യൂഷ്നിയുടെ ഒറ്റയാൾ മുന്നേറ്റം. ബോക്സിലേക്കു കുതിച്ച ഇവാൻ എതിരാളികളെ അനായാസമാണു മറികടന്നത്. പന്തുമായി ബോക്സിൽ വലത്തേ മൂലയിലേക്കു കുതിച്ച് വലയിലേക്ക് പാഞ്ഞു.89 ആം മിനുട്ടിൽ കോര്‍ണര്‍ കിക്കിലൂടെ ഉയര്‍ന്നെത്തിയ പന്തിനെ ഇവാന്‍ കലിയുഷ്‌നി ഗോളാക്കി മാറ്റുകയായിരുന്നു.ഈസ്റ്റ് ബംഗാൾ ബോക്സിൽനിന്നു ലഭിച്ച പന്തിൽ വലതു കാലുകൊണ്ട് ഇവാൻ കല്യൂഷ്നിയുടെ ഫസ്റ്റ് ടൈം വോളി. ഈസ്റ്റ് ബംഗാൾ ഗോളിയെയും കടന്ന് പന്ത് വലയിൽ പതിച്ചു.

24 കാരനായ യുക്രെയ്ന്‍ സെന്റര്‍ മിഡ്ഫീല്‍ഡര്‍ ഇവാന്‍ കലിയൂഷ്‌നി ആണ് 2022 – 2023 സീസണിനു മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയുടെ മധ്യനിരയിലേക്ക് എത്തിയത്. ആറ് അടി രണ്ട് ഇഞ്ചാണ് ഇവാന്‍ കലിയൂഷ്നിയുടെ ഉയരം. അതിന് ഒത്ത ശാരീരിക കരുത്തും താരത്തിന് ഉണ്ട്. കരുത്തുറ്റ ശരീരവും ഉയരവും ഇവാന്‍ കലിയൂഷ്‌നിയെ കൂടുതല്‍ അപകടകാരി ആക്കുന്നു.

യുക്രൈനിയിന്‍ ക്ലബ്ബായി എഫ് കെ ഒലെക്സാണ്ട്രിയയില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ ഒരു വര്‍ഷ കരാറിലാണ് കലിയുസ്‌നി ഇത്തവണത്തെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തില്‍ എത്തിയത്.യുക്രൈനിന്‍റെ അണ്ടര്‍ 17, അണ്ടര്‍ 18 ടീമുകള്‍ക്ക് കളിച്ചിട്ടുള്ള 24കാരനായ കലിയുസ്‌നിക്ക് എഫ് കെ ഒലെക്സാണ്ട്രിയയില്‍ 2025വരെ കരാറുണ്ട്.

വിഷ്ണു ഡി പി

What’s your Reaction?
+1
0
+1
2
+1
0
+1
0
+1
0
+1
0
+1
0

Leave a reply