ഖത്തർ ലോകകപ്പ് സുന്ദരിയുടെ അടിവസ്ത്രം വരെ പാരീസ് നിവാസികൾ പൊക്കികൊണ്ടുപോയി; നിരാശയിൽ മോഡൽ.

ഈ കഴിഞ്ഞ ഖത്തർ ഫിഫ ലോകകപ്പിൽ ബിക്കിനി ഉൾപ്പെടെയുള്ള അൽപ വസ്ത്രങ്ങൾ ധരിച്ചു ഗാലറിയിൽ എത്തി ശ്രദ്ധപിടിച്ചുപറ്റിയ മോഡലാണ് ഇവാന നോൾ. ഹോട്ടെസ്റ്റ് ഫാൻ ഓഫ് ഖത്തർ വേൾഡ് കപ്പ് എന്നറിയപ്പെടുന്ന മുൻ മിസ്സ് ക്രോയേഷ്യ കൂടെയായ ഈ ക്രൊയേഷ്യൻ ആരാധിക ലോകമെമ്പാടും ഏറെ ആരാധകരെ സമ്പാദിച്ചാണ് ഖത്തറിൽ നിന്നും സ്വദേശത്തേക്ക് പറന്നത്.

അന്ന് മുതൽ നിരന്തരം വാർത്തകളിൽ ഇടം നേടിയ ഇവാനെയെ സംബന്ധിച്ചുള്ള ആശ്ച്ചരിപികുന്ന മറ്റൊരു വാർത്തയാണ് ഫ്രാൻ‌സിൽ നിന്നും ഇപ്പോൾ എത്തുന്നത്. പാരീസിൽ നടന്ന ഒരു സംഗീത പരിപാടിക്ക് എത്തിയതായിരുന്നു താരം. എന്നാൽ പാരീസിൽ എത്തിയ ഇവാനയുടെ വസ്ത്രങ്ങൾ അടങ്ങുന്ന പെട്ടി ഉടൻ മോഷണം പോയി. മുൻപും പാരീസിൽ എത്തിയ ഇവാന മോഷണത്തിന് ഇരയായിരുന്നു. മുൻപ് ബാഗും പണവുമാണ് നഷ്ടമായതെങ്കിൽ, ഇത്തവണ വസ്ത്രങ്ങളാണ് മോഡലിന് നഷ്ടമായത്.

“പാരീസിൽ എത്തി, അവർ ഇതിനകം എന്റെ ചെറിയ സ്യൂട്ട്കേസ് മോഷ്ടിച്ചു, പാരീസിൽ കള്ളന്മാർ എപ്പോഴും എന്നെ ഇങ്ങനെ സ്വാഗതം ചെയ്യുന്നു. പതിവുപോലെ അവർ എന്നെ കൊള്ളയടിച്ചു. കഴിഞ്ഞ തവണ അവർ എന്റെ ബാഗും വാലറ്റും എടുത്തു. ഇപ്പോൾ അവർ എന്റെ വസ്ത്രങ്ങൾക്കൊപ്പം എന്റെ സ്യൂട്ട്കേസ് എടുത്തു. ഇന്ന് രാത്രി ഞാൻ എന്ത് ധരിക്കുമെന്ന് എനിക്കറിയില്ല.”– ഇവാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

What’s your Reaction?
+1
0
+1
2
+1
0
+1
1
+1
0
+1
2
+1
1

Leave a reply