യൂറോ കപ്പിൽ കളിക്കുന്ന ഫിൻലൻഡ് താരത്തെ ടീമിലെത്തിച്ച ATK മോഹൻ ബഗാൻ, മറ്റൊരു വമ്പൻ ട്രാൻസ്ഫെറിനായി ഒരുങ്ങുന്നു. മാഞ്ചസ്റ്റർ യൂണിറ്റഡിലൂടെ തന്റെ സീനിയർ ഫുട്ബോൾ കരിയറാരംഭിച്ച രവേൽ റിയാൻ മോറിസൺ ആണ് ഈ താരം. മിഡ്ഫീൽഡറായി കളിക്കുന്ന ഈ 28 വയസ്സുകാരൻ നിലവിൽ ഡച്ച് സെക്കന്റ് ഡിവിഷൻ ക്ലബ്ബായ ADO DEN HAANGന്റെ താരമാണ്. പ്രമുഖ ക്ലബ്ബുകളായ വെസ്റ്റ്ഹാം യുണൈറ്റഡ്, ക്യൂൻസ് പാർക്ക്, ബിർമിങ്ഹാം സിറ്റി, ലാസിയോ എന്നിവയുടെ ഭാഗമായിട്ടുണ്ട്.
ഇംഗ്ലണ്ട് യൂത്ത് ടീമിനായി U16, U17, U18, U20 ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ക്ലബ്ബ് തലത്തിൽ നൂറോളം മത്സരങ്ങളുടെ പരിചയസമ്പത്തുണ്ട്.
റിയാൻ മോറിസൺ നെ പറ്റി ലാസിയോ ഡയറക്ടർ ഇഗ്ലി തരെ യുടെ വാക്കുകൾ.
“Morrison has undoubted quality and is world class, as well as being a little mad”
പ്രശസ്ത മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റിയാൻ ഫെർഡിനാഡ് മോറിസണെ വിശേഷിപ്പിച്ചത് താൻ കണ്ടതിൽ വെച്ചു ഏറ്റവും പ്രഗത്ഭനായ യുവതാരമാണെന്നാണ്.
Leave a reply