ജെയിംസ് റൊഡ്രീഗസ് എവര്‍ട്ടണ്‍ വിടുന്നു; ലക്ഷ്യം ഖത്തർ

പ്രീമിയര്‍ ലീഗ് ക്ലബ്ബായ എവര്‍ട്ടണ്‍ വിടാന്‍ തീരുമാനിച്ച കൊളംബിയന്‍ സൂപ്പര്‍ താരം ജെയിംസ് റൊഡ്രീഗസ് ഖത്തര്‍ ക്ലബ്ബായ അല്‍ റയ്യാനില്‍ ചേര്‍ന്നേക്കുമെന്ന് സൂചന.

കഴിഞ്ഞ വര്‍ഷം സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ നിന്ന് എവര്‍ട്ടണിലെത്തിയ റൊഡ്രീഗസ് രണ്ട് വര്‍ഷ കരാറായിരുന്നു ഇംഗ്ലീഷ് ക്ലബ്ബുമായി ഒപ്പുവെച്ചിരുന്നത്. ഒരു വര്‍ഷത്തേക്ക് കരാര്‍ ദീര്‍ഘിപ്പിക്കാനുള്ള ഓപ്ഷനും എവര്‍ട്ടണുമായുള്ള റൊഡ്രീഗസിന്റെ കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ക്ലബ്ബ് വിടാന്‍ താരം തീരുമാനിക്കുകയായിരുന്നു.

താരവുമായി വേര്‍പിരിയാന്‍ എവര്‍ട്ടണും തയ്യാറായിരുന്നുവെങ്കിലും ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കുന്നതിന് മുൻപ് അനുയോജ്യമായ ഓഫര്‍ എത്താതിരുന്നതിനാല്‍ റൊഡ്രീഗസിനെ മറ്റു ടീമുകൾക്ക് നൽകാൻ എവര്‍ട്ടണ് കഴിഞ്ഞില്ല. എന്നാല്‍ ക്ലബ്ബ് വിടാന്‍ തീരുമാനിച്ചുറപ്പിച്ച താരം ഈ സീസണില്‍ ഇതു വരെ ഒരു മത്സര ദിന സ്‌ക്വാഡിൽ പോലും ഇടം പിടിച്ചിരുന്നില്ല.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply