ജിഷ്ണു ബാലകൃഷ്ണനെ നോട്ടമിട്ട് ഐഎസ്എൽ ക്ലബ്ബുകൾ

ഐ ലീഗ് ക്ലബ് ചെന്നൈ സിറ്റി എഫ്സിയുടെ മലയാളി ഡിഫൻഡർ ജിഷ്ണു ബാലകൃഷ്ണനെ ടീമിലെത്തിക്കാൻ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡും ചെന്നൈയൻ എഫ്സിയും രംഗത്ത്.

മഞ്ചേരി എൻഎസ്എസ് കോളേജ് താരമായി കരിയർ ആരംഭിച്ച ഈ റൈറ്റ് ബാക്ക് മലബാർ സ്‌പെഷ്യൽ പോലീസ് (എം‌എസ്‌പി) ഫുട്‌ബോൾ അക്കാദമിയുടെ ഒരു ഉൽപ്പന്നമാണ്.
അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
2017ൽ കേരള സന്തോഷ്‌ ട്രോഫി ടീമിലെ പ്രകടന മികവിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ടീമിൽ എത്തി. 2018-19 സീസണിൽ ഗോകുലം കേരളയിലേക്ക് ലോണിൽ എത്തിയ ജിഷ്ണുവിന് അവിടെ മതിയായ അവസരം ലഭിച്ചിരുന്നില്ല. അടുത്ത സീസണിൽ ചെന്നൈ സിറ്റി എഫ്സിയിലേക്ക് ചെക്കറിയ ജിഷ്ണുവിന് മികച്ച പ്രകടനം പുറത്തെടുക്കാനായി. ചെന്നൈ സിറ്റിക്ക് വേണ്ടി എഎഫ്സി കപ്പ്, എഎഫ്സി ചാമ്പ്യൻസ് ലീഗ് എന്നീ ടൂർണമെന്റുകളിലും പങ്കെടുത്തു.

ഐ ലീഗിലെ മിക്കവാണ് ജിഷ്ണുവിനെ ഐഎസ്എൽ ക്ലബ്ബുകളുടെ റഡാറിൽ എത്തിച്ചത്. മലപ്പുറം സ്വദേശിയായ ഈ ഇരുപത്തിരണ്ടുകാരൻ സന്തോഷ്‌ ട്രോഫി ടീമിൽ ഇന്ത്യൻ ഇന്റർനാഷണൽ സഹൽ അബ്ദുൾ സമദിന്റെയും എടികെ മോഹൻ ബഗാൻ സ്ട്രൈക്കർ ജോബി ജസ്റ്റിന്റെയും സഹതാരം ആയിരുന്നു.

~ JIA ~

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply