എടികെ എംബി ബെഞ്ചിൽ നിന്നും ശാപമോക്ഷം തേടി ജോബി ജസ്റ്റിൻ; നോർത്ത് ഈസ്റ്റിലോ ബ്ലാസ്റ്റേഴ്‌സിലോ എത്തിയേക്കും എന്ന് സൂചന

മതിയായ അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ടീം വിടാനൊരുങ്ങി എടികെ മോഹൻ ബാഗാന്റെ മലയാളി സ്ട്രൈക്കർ ജോബി ജസ്റ്റിൻ. 2017 മുതൽ 2019 വരെ ഐ ലീഗ് ക്ലബ് ആയിരുന്ന ഈസ്റ്റ്‌ ബംഗാളിൽ കളിക്കുകയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2019ൽ എടികെയിൽ എത്തുകയും ചെയ്തു. ആ സീസണിൽഐഎസ്എൽ ചാമ്പ്യൻമാരായ എടികെയിൽ ഒൻപത് മത്സരങ്ങൾ കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ ജോബിക്ക് കഴിഞ്ഞില്ല. പരിക്കും ഇതിന് ഒരു കാരണമായിരുന്നു. ഈ പശ്ചാതലത്തിൽ 2022 വരെയുള്ള കരാർ അവസാനിപ്പിച്ച് ഈ ഇരുപത്തിയേഴുകാരനെ മറ്റൊരു ക്ലബ്ബിലേക്ക് അയക്കും എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. നോർത്ത് ഈസ്റ്റ്‌ യൂണിറ്റെഡും കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയൻ എഫ്സിയുമാണ് ജോബിയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നവരിൽ മുൻപിൽ. ഇതിൽ തന്നെ നോർത്ത് ഈസ്റ്റിനാണ് കൂടുതൽ സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്. കേരളത്തിൽ നിന്നുള്ള ഐ ലീഗ് ടീം ഗോകുലം കേരള എഫ്സിയിലെത്തും എന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ഐഎസ്എൽ വിട്ട് ഐ ലീഗ് കളിക്കാനുള്ള സാധ്യതകൾ വിരളമാണ്.

കേരള യൂണിവേഴ്സിറ്റി, കെഎസ്ഈബി തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ച ജോബി മുൻ കേരള സന്തോഷ്‌ ട്രോഫി താരമാണ്. ബ്ലാസ്റ്റേഴ്സിൽ എത്തുവാൻ ആരാധകർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന താരങ്ങളിൽ ഒരാളാണ് ജോബി ജസ്റ്റിൻ.
~ JIA ~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply