നവംബർ 19ന് ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കായി ടീമുകളെല്ലാം തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ടീമുകളെല്ലാം ഇതിനകം ഗോവയിൽ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഇന്നു നടന്ന പ്രി-സീസൺ സൗഹൃദ മത്സരത്തിൽ ജംഷഡ്‌പൂർ എഫ്.സി വിജയിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഇരട്ട ഗോളുകൾക്കാണ് ജംഷഡ്‌പൂർ പരാജയപ്പെടുത്തിയത്.
ജംഷഡ്‌പൂരിനായി ഇരു ഗോളുകളും നേടിയത് മുൻ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ജോർദാൻ മറെയാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ട് അണിഞ്ഞ ഓസ്‌ട്രേലിയകാരനായ മറെ ഈ സീസണിൽ ജംഷഡ്‌പൂർ എഫ്.സിക്ക് വേണ്ടിയാണ് കളിക്കുന്നത്.
ഇരു ടീമുകളുടെയും ആദ്യ പ്രി-സീസൺ മത്സരമായിരുന്നു ഇന്നത്തേത്. ബെംഗളൂരു, മുംബൈ, കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയ ടീമുകളോടാണ് ജംഷഡ്‌പൂരിന്റെ അടുത്ത പരിശീലന മത്സരങ്ങൾ.
✍? എസ്.കെ.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply