മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജോർദാൻ മുറേ ഇനി ജംഷെഡ്പൂരിനൊപ്പം

ഓസ്ട്രേലിയയിലെ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിൽ നിന്നും കേരളാ ബ്ലാസ്റ്റേഴ്സിലേക്കെത്തി ആരാധകരുടെ പ്രീയതാരമായി മാറിയ ജോർദാൻ മുറെ ഇനി ജംഷെഡ്പൂർ FC യ്ക്കായി ബൂട്ടുകെട്ടും. 2 വർഷത്തെ കരാറിലാണ് താരം ജംഷെഡ്പൂരിലെത്തുക. 25 വയസ്സുമാത്രം പ്രായമുള്ള മുറെ സൗത്ത് കോസ്റ്റ് വോൾവ്സ്, സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സ്, NPL ടീമായ APIA LEICHHARDT എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലായിരുന്നു തന്റെ കരിയറിലാദ്യമായി മുറെ ഓസ്ട്രേലിയയ്ക്ക് പുറത്തു കളിക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിനായി 19 കളികളിൽ നിന്നും 7 ഗോളുകൾ നേടാൻ മുറെയ്ക്ക് സാധിച്ചിരുന്നു. ഗോൾ അടിച്ചതിനു ശേഷമുള്ള മുറെയുടെ ‘കോബ്ര സെലിബ്രേഷൻ’ നും പ്രസിദ്ധമാണ്. ടീമംഗളോടൊപ്പം നല്ല സുഹൃത്ത്ബന്ധം കാത്തുസൂക്ഷിക്കാൻ താരത്തിനായിരുന്നു. ആദ്യ മത്സരങ്ങളിൽ ഗോൾ അടിക്കാൻ പതറിയ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിൽ ഉണർവ് ഉണ്ടായത് മുറെ ആദ്യ ഇലവനിലേക്ക് എത്തിയതോടെയാണ്. ഇംഗ്ലീഷ് താരം ഗ്യാരി ഹൂപ്പറുമായി നല്ല കൂട്ടുകെട്ട് ഉണ്ടാക്കുവാനും അദ്ദേഹത്തിന് സാധിച്ചു. മികച്ച രീതിയിൽ പൊസിഷൻ ചെയ്യുമെങ്കിലും താരത്തിന്റെ ഫിനിഷിങ് ഒരു പോരായ്മയാണ്. കഴിഞ്ഞ സീസണിലെ ഏറ്റവും കൂടുതൽ ഓൺ ടാർഗറ്റ് ഷോട്ടുകളടിച്ചതിൽ മുൻപന്തിയിലാണ് മുറെ. ലിത്വനിയൻ താരം വാൽസ്കിസ് നൊപ്പം ജോർദാൻ മുറെ കൂടി ചേരുമ്പോൾ ജംഷെഡ്പൂരിന്റെ മുന്നേറ്റനിര കരുത്തുറ്റതാകും.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply