അർജന്റീന താരം പെരേര ഡയസ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്ന സൂചന ആഴ്ചകൾക്ക് മുൻപ് തന്നെ Zilliz ആദ്യമായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് താരത്തിന്റെ നിലവിലെ ടീമിലെ കരാർ സംബന്ധിച്ച ചില പ്രശ്നങ്ങൾ കാരണം ഡയസ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തില്ലെന്ന സൂചനകൾ വന്നു തുടങ്ങി. താരത്തിനെ ടീമിൽ നിന്നും റിലീസ് ചെയ്യാൻ അർജന്റീനിയൻ ക്ലബ്ബായ അത്ലറ്റികോ പ്ലാറ്റൻസെക്ക് താല്പര്യമില്ല എന്നതായിരുന്നു ഇതിന് പ്രധാനം കാരണം.
അർജന്റീനിയൻ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിലേക്ക്; സൂചനകൾ സജീവം ☞ https://t.co/Pz0vwn4MRK pic.twitter.com/ouLl9xr9H1
— ZilliZ (@zillizsng) July 31, 2021
ഈ വർഷം ഡിസംബറിൽ കരാർ അവസാനിക്കുന്ന താരം പ്ലാറ്റൻസെ ക്ലബ്ബുമായി കരാർ പുതുക്കുമെന്നും തുടർന്ന് ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ ഇത് സംബന്ധിച്ച യാതൊരു പ്രതികരണവും ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി നടത്തിയിട്ടില്ല. മികച്ച സ്‌കോറിങ് മികവുള്ള ഡയസ് ഏറെ പരിചയ സമ്പത്തുള്ള താരം കൂടെയാണ്. അതിനാൽ തന്നെ ഡയസ് ടീമിൽ എത്തുന്നത് പുതിയ സീസണിലെ പ്രതീക്ഷകൾക്ക് മികവേകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഡയസുമായി സംബന്ധിച്ച മറ്റു വാർത്തകൾ Zilliz വരുന്ന മണിക്കൂറിൽ പുറത്തുവിടുന്നതാണ്.
✍️ എസ്.കെ.
Leave a reply