യഥാർത്ഥ വെല്ലുവിളി നെയ്മർ; യുവാൻ ഫ്രാൻ

Getty Images

അത്ലറ്റികോ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളാണ്‌ യുവാൻഫ്രാൻ. തനിക്ക് ഗ്രൗണ്ടിൽ അസഹനീയമായിരുന്നത് നെയ്മർ ജൂനിയറിനെ ആയിരുന്നു എന്ന് ആണ് അദ്ദേഹം പറഞ്ഞത്.

സ്പാനിഷ് ലീഗ് ആയ ലാലിഗയിൽ ബാഴ്‌സലോണയുടെ എതിരാളികൾ നേരിടാൻ ഏറ്റവും പ്രയാസം ഉള്ള താരം ആരാണ് എന്നു ചോദിച്ചാൽ പതിവായി വരുന്ന ഉത്തരം ലയണൽ മെസ്സി എന്നായിരുന്നു.

എന്നാൽ അത്ലറ്റികോ മാഡ്രിഡ് തങ്ങളുടെ ഇതിഹാസങ്ങളിൽ ഒരാളായി വാഴ്ത്തുന്ന യുവാൻ ഫ്രാൻ തനിക്ക് ഏറ്റവും അധികം വെല്ലുവിളി ഉയർത്തിയത് ബ്രസീലിയൻ താരം നെയ്മർ ആയിരുന്നു എന്ന് പറഞ്ഞു.

നെയ്മറെ നിയന്ത്രിക്കാൻ വളരെ ബുദ്ദിമുട്ടും ആയിരുന്നു എന്നാണ് യുവാൻ ഫ്രാൻ പറയുന്നത്. നെയ്മറിന്റെ കാലിൽ പന്തുണ്ട് എങ്കിലും ഇല്ലെങ്കിലും അയാൾ ഒരു പോലെ അപകടകാരി ആയിരുന്നു എന്നാണ് യുവാൻഫ്രാൻന്റെ അഭിപ്രായം.

നെയ്‌മർ നിരന്തരം എതിരാളികളെ പ്രകോപനം സൃഷ്ടിച്ച് വിളറി പിടിപ്പിക്കുമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply