ജൂലിയന്‍ അല്‍വാരസ് സിറ്റി വിട്ട് ബാഴ്‌സലോണയിലേക്ക്?

അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ ജൂലിയന്‍ അല്‍വാരസിനെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് പകരക്കാരനായാണ് അല്‍വാരസിനെ ലക്ഷ്യമിടുന്നത്. അര്‍ജന്റീനയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുണ്ട് ജൂലിയന്‍ അല്‍വാരസിന്. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരായ ഡബിളുള്‍പ്പെടെ നാല് ഗോളാണ് താരം തന്റെ കന്നി ലോകകപ്പില്‍ നേടിയത്.

അവസരം കിട്ടുമ്പോഴെല്ലാം മാഞ്ചസ്റ്റര്‍ സിറ്റിക്കായും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട് താരം. എന്നാല്‍ എര്‍ലിംഗ് ഹാലണ്ടുള്ളതിനാല്‍ താരത്തിന് ആദ്യ ഇലവനില്‍ സ്ഥാനം കിട്ടുന്നില്ല. ഇതില്‍ താരത്തിന് നിരാശയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ അവസരം മുതലെടുക്കാനാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ ശ്രമം. മുപ്പത്തിനാലുകാരനായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക് ഇരുപത്തിമൂന്ന് കാരനായ ജൂലിയന്‍ ഒത്ത പകരക്കാരനാകുമെന്നാണ് ബാഴ്‌സ കരുതുന്നത്.

താരത്തിന്റെ ഏജന്റുമായി ചര്‍ച്ചകള്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തന്നെ റോഡ്രിയേയും ടീമിലെത്തിക്കാന്‍ ബാഴ്‌സ ശ്രമിക്കുന്നുണ്ട്. ക്യാപ്റ്റനും ക്ലബ് ഇതിഹാസവുമായ സെര്‍ജിയൊ ബുസ്‌ക്വേറ്റ്‌സിന് പകരക്കാരനായാണ് റെഡ്രേിയെ കണ്ടുവയിച്ചിരിക്കുന്നത്. ബാഴ്‌സയും സിറ്റിയും തമ്മില്‍ നല്ല ബന്ധത്തിലായതിനാല്‍ ഈ ട്രാന്‍സഫറുകള്‍ നല്ല രീതിയില്‍ സംഭവിക്കുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

ഹാളണ്ട് സിറ്റിയുടെ ജേഴ്‌സിയില്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. പ്രീമിയര്‍ ലീഗില്‍ മാത്രം ഇതുവരെ 26 ഗോളുകളാണ് ഹാളണ്ട് നേടിയത്. ഗോള്‍വേട്ടയില്‍ ഒന്നാം സ്ഥാനമുണ്ട് ഹാളണ്ടിന്. യുവേഫ ചാംപ്യന്‍സ് ലീഗില്‍ അഞ്ച് ഗോളും താരം നേടി. ഹാളണ്ടിനൊപ്പം സിറ്റിയിലെത്തിയ താരമാണ് അല്‍വാരസ്. എന്നാല്‍ മികച്ച ഫോമിലായിരുന്നിട്ടും പകരക്കാരനായും അപ്രധാന മത്സരങ്ങളിലും മാത്രാണ് അല്‍വാരസ് കളിക്കുന്നത്.

What’s your Reaction?
+1
5
+1
1
+1
0
+1
0
+1
1
+1
0
+1
4

Leave a reply