കാൽവിൻ ഫിലിപ്സിനെ സൈൻ ചെയ്യൂ: മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ട് മുൻ താരം ദിമിതർ ബേർബടൊവ്

കാൽവിൻ ഫിലിപ്സ് ലീഡ്സ് യുണൈറ്റഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചുകാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മുൻ താരം ദിമിതർ ബേർബടോവ്.
കഴിഞ്ഞ സീസണിൽ തൻ്റെ ക്ലബ് ആയ ലിഡ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരം,
ഈ യൂറോയിൽ ഇംഗ്ലണ്ടിൻ്റെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളിൽ ഒരാളാണ്.

2010ൽ ലീഡ്‌സിൽ എത്തിയ കാൽവിൻ, ലീഡ്‌സിൻ്റെ മധ്യനിരയിലെ പ്രധാനിയാണ്.

ഈ യൂറോയിൽ ഇംഗ്ലണ്ട് കളിച്ച 570 മിനിറ്റിൽ 545 മിനിറ്റും കളിച്ചിട്ടുണ്ട് ഈ 25കാരൻ.

“ഫിലിപ്സ് നല്ല പക്വതയുള്ള താരമാണ്. പന്തുമായി എപ്പോൾ ഓടണം, എപ്പോൾ പാസ് നൽകണം എന്ന അവന് കൃത്യമായി അറിയാം.” ബേർബ കൂട്ടിച്ചേർത്തു.

എന്തിരിന്നാലും,തൻ്റെ ടീമിലെ പ്രധനികളിൽ ഒരാളായ കാൽവിനെ പരിശീലകൻ മർസലോ ബിയെൽസ വിട്ടുകൊടുക്കാൻ സാധ്യത വളരെ കുറവാണ്.

?Ayan Abdulla

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply